UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എം സുധീരന്റെ കണ്ണെത്തും ദുരത്ത് മദ്യശാല സ്ഥാപിച്ച് ബെവ്‌കോ

തിരുനനന്തപുരം ഗൗരീശ പട്ടത്തെ സുധീരന്റെ വീടിന് 300 മീറ്ററോളം അടുത്താണ് ബെപ് കോ ഔട്ടലറ്റ് തുറക്കുന്നത്. ചില്ലറ വില്‍പന കേന്ദ്രം പ്രവര്‍ക്കിക്കാന്‍ അനുമതി നല്‍കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉബൈദ് വ്യക്തമാക്കി.

കേരളത്തില്‍ മദ്യ നിരോധനം നടപ്പാക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ വസതിക്ക് സമീപം മദ്യവില്‍പ്പന കേന്ദ്രം തുറക്കാനുള്ള നടപടികളുമായി ബെവ്‌കോ. തിരുനനന്തപുരം ഗൗരീശ പട്ടത്തെ സുധീരന്റെ വീടിന് 300 മീറ്ററോളം അടുത്താണ് ബെവ്‌കോ ഔട്ടലറ്റ് തുറക്കുന്നത്. ചില്ലറ വില്‍പന കേന്ദ്രം പ്രവര്‍ക്കിക്കാന്‍ അനുമതി നല്‍കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉബൈദ് വ്യക്തമാക്കി. ഇതുപ്രകാരം ബെവ്‌കോക്ക് എന്നു വേണമെങ്കിലും ഔട്ട് ലറ്റ് തുറക്കാമെന്നും അദേഹം പറയുന്നു.

എന്നാല്‍ ഗൗരീശപട്ടത്ത് തുറക്കുന്നത് പുതിയ ഔട്ട്‌ലറ്റ് അല്ലെന്നാണ് ബെവ്‌കോയുടെ വാദം. പേട്ടയിലുണ്ടായിരുന്ന വില്‍പനകേന്ദ്രം ഇങ്ങോട്ടു മാറ്റുകയാണു ചെയ്യുന്നതെന്നും ബവ്കോ എംഡി ജി സ്പര്‍ജന്‍കുമാര്‍ പറയുന്നു. ഷോപ്പ് തുറക്കുന്നതിന് മുന്നോടിയായി രണ്ട് ലോഡ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇതിനോടകം ഇവിടെ എത്തിച്ചിട്ടുണ്ട്. വന്‍ സുരക്ഷയോടെയായിരുന്നു ലോഡുകള്‍ എത്തിച്ചത്.

നേരത്തെ തന്നെ ഗൗരീശപട്ടത്ത് ഔട്ട് ലറ്റ് തുറക്കാന്‍ ബെവ്‌കോ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജനവാസ കേന്ദ്രത്തില്‍ മദ്യശാലപാടില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറുകയായിരുന്നു. എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് മദ്യനിരോധനത്തിന് മുന്‍കയ്യെടുത്ത വിഎം സുധീരന്റെ വീടിന് സമീപം ഔട്ട്‌ലറ്റ് തുറക്കാന്‍ എക്‌സൈസിലും ബെവ്‌കോയിലും ഉള്ള ചിലര്‍ നീക്കം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മദ്യനിരോധന സമയത്ത് കെപിസിസി പ്രസിഡന്റായിരുന്നു വി എം സുധീരന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍