UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാരത് ബന്ദ്: ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി; മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍

രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാജ്ഘട്ടില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് നടത്തുന്ന ധര്‍ണ തുടരുന്നു

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ശക്തമാവുന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് ഡല്‍ഹില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു രാഹുല്‍ പ്രതിഷേധ പരിപാടികളിലേക്ക് ഇറങ്ങിയത്. രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാജ്ഘട്ടില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കുകയാണ്.
അതിനിടെ, ബിജെപിയെ വരുന്ന തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിയെ ഒറ്റക്കെട്ടായി നേരിടും, നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും അദ്ദേഹം ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഡല്‍ഹിയില്‍ ധര്‍ണയില്‍ പങ്കെടുത്ത് ആരോപിച്ചു.

വിശാല പ്രതിപക്ഷ സഖ്യം ഒറ്റക്കെട്ടായി നിന്ന് ബിജെപിക്കെതിരെ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക നരേന്ദ്രമോദി സര്‍ക്കാറിനെ മടത്തിട്ടുണ്ട്. കൃഷിക്കാര്‍ ആശങ്കയിലും യുവാക്കള്‍ അസ്വസ്ഥരുമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി മാറിയിരിക്കതയാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ്. ആം ആദ്മി പ്രതിനിധിയും ഡല്‍ഹിയിലെ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.

നിരവധി അനിഷ്ട സംഭവങ്ങളും ബന്ദിനോട് അനുബന്ധിച്ച് അരങ്ങേറിയിട്ടുണ്ട്. ബിഹാറില്‍ ബന്ദ് അനുകൂലികള്‍ രാവിലെ ട്രെയിനുകള്‍ തടഞ്ഞു. ദേശീയപാതകളെല്ലാം തടസ്സപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ ബന്ദിനെ നേരിടുന്നതിന് വലിയതോതില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, ബന്ദിനെ നേരിടാന്‍ കടത്ത നടപടികളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടള്ളത്. ഇതിന്റെ ഭാഗമായി മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന്റെ ഉളളടക്കം. കര്‍ണാടകയില്‍ കോണ്‍ഗ്രസിനൊപ്പം ഭരണകക്ഷിയായ ജെഡിഎസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന വാഹന ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ട അവസ്ഥയിലാണ്. ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബന്ദിനോടു സഹകരിക്കേണ്ടെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍