UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീമ കൊറിഗാവ് കേസ്; വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെയും അരുണ്‍ ഫെരേരയുടെയും കസ്റ്റഡി നീട്ടി

പൂനെയിലെ പ്രത്യേക കോടതിയാണ് ഇവരുടെയും കസ്റ്റഡി നവംബര്‍ 6 വരെനീട്ടിയത്.

ഭീമ കൊറേഗാവ് സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായി വീട്ടുതടങ്കലില്‍ കഴിയുന്ന ആക്റ്റിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ പോലീസ് കസ്റ്റഡി നീട്ടി. പൂനെയിലെ പ്രത്യേക കോടതിയാണ് ഇവരുടെയും കസ്റ്റഡി നവംബര്‍ 6 വരെനീട്ടിയത്. വീട്ടുതടങ്കലില്‍ കഴിയുന്ന ഇരുവരെയും ശനിയാഴ്ച രാവിലെയാണ് കോടതി മുമ്പാകെ ഹാജരാക്കിയത്.

ഭീമ കൊറേഗാവ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ചരിത്രകാരന്‍ റോമില് ഥാപ്പര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി തള്ളിയതിന് പിറകെയാണ് പ്രത്യേക കോടതി നടപടി. പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യം മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് സെപ്തംബര്‍ 28ന് തള്ളിയിരുന്നു. ഇതിനെതിയായിന്നു റോമിലാ ഥാപ്പര്‍ പുനപ്പരിശോധനാ ഹര്‍ജി.

പുനപ്പരിശോധന ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു തള്ളിയ കോടതി മഹാരാഷ്ട്ര പോലീസിനോട്് അന്വേഷണം തുടരാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് കവി വര വര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്റ്റിവിസ്റ്റ് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെരേര,എന്നിവര്‍ അറസ്റ്റിലാവുന്നത്.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ജ.ചന്ദ്രചൂഡ്; വീട്ടുതടങ്കല്‍ നാലാഴ്ചത്തേയ്ക്ക് നീട്ടി; എസ്‌ഐടി അന്വേഷണമില്ല

ഭീമ കൊറിഗാവ്: ചന്ദ്രചൂഡ് വിധി പറയുമെന്ന് സുപ്രീം കോടതി ആദ്യം പറഞ്ഞു, ഖാന്‍വില്‍ക്കറും ചീഫ് ജസ്റ്റിസും കേസ് തള്ളി

പ്രധാനമന്ത്രിക്ക് നേരെ വധശ്രമം? പൂനെ പോലീസിന്റെ നടപടികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍