UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭോപാലില്‍ യുവതി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കഷണങ്ങള്‍

സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയെ പോലിസ് കസ്റ്റഡിയിലെടുത്തു. സാഹചര്യതെളിവുകള്‍ പ്രകാരം ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയിരിക്കാന്‍ സാധ്യതെയെന്നും അധികൃതര്‍ പ്രതികരിച്ചു.

ഭോപാലിലെ അശോക നഗറില്‍ 35കാരി താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം മരിക്കുന്നതിന് മുന്‍പ് യുവതി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ടെന്നും, ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ബിയര്‍ ബോട്ടില്‍ കഷണങ്ങള്‍ അടക്കം കണ്ടെത്തിയെന്നും പോലിസ് അറിയിച്ചു. ചോരവാര്‍ന്നാണ് മരണം സംഭവിച്ചതെന്നും അധികൃതര്‍ പറഞ്ഞു. യുവതിയുടെ തലയിലും ക്ഷതമേറ്റിട്ടുണ്ട്. ചുമരില്‍ ഇടിച്ചതായിരിക്കാം ഇതിന് കാരണമെന്നും പോലിസ് പറഞ്ഞു. ഇവര്‍ താമസിച്ച മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന സമീപവാസികള്‍ പരിശോധിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയെ പോലിസ് കസ്റ്റഡിയിലെടുത്തു. സാഹചര്യതെളിവുകള്‍ പ്രകാരം ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയിരിക്കാന്‍ സാധ്യതയെന്നും അധികൃതര്‍ പ്രതികരിച്ചു. കുറച്ചു ദിവസങ്ങളായി ഇയാളെ കാണാതായിരുന്നു.

കൂലിപ്പണിക്കാരായ ഇരുവരും മാസങ്ങളായി അശോകനഗറില്‍ താമസിച്ചു വരികയായിരുന്നു, സ്ത്രീക്ക് അയല്‍വാസിയോടുള്ള ബന്ധമാണ് ഇയാളെ കൊലപാതത്തിലേത്ത് നയിച്ചതെന്നുമാണ് പോലിസ് ഭാഷ്യം. അറസ്റ്റിലായ വ്യക്തിയുടെ നാലാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ആദ്യ രണ്ടു ഭാര്യമാര്‍ ഇയാളെ ഉപേക്ഷിച്ചു പോവുകയും ഒരാള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയുമായിരുന്നെന്നും പോലിസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍