UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സണ്ണി ലിയോണി’ന് ഒന്നാം റാങ്ക്

പട്ടികയിൽ സണ്ണി ലിയോണിന്റെ പേരുള്‍പ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ബിഹാർ ആരോഗ്യ വകുപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം ജോയിന്റ് സെക്രട്ടറി അശോക് കുമാറിന്റെ പ്രതികരണം.

ബീഹാർ സർക്കാറിന്റെ പൊതുജനാരോഗ്യ വകുപ്പിലെ ജൂനിയർ എ‍ഞ്ചിനീയർ തസ്തികയിലേക്കുള്ള (ജെഇ) പട്ടികയിൽ ഒന്നാം സ്ഥാനം ബോളിവുഡ് ഗ്ലാമർ താരം സണ്ണിലിയോണിന്. ബീഹാർ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിലാണ് സണ്ണി ലിയോൺ ഒന്നാം സ്ഥാനത്തെത്തിയത്.

ഔദ്യോഗിക പട്ടിക പ്രകാരം ജനറൽ കാറ്റഗറിയിലാണ് ലിയോണ ലിയോണിന്റെ മകള്‍ എന്നപേരിൽ‌ സണ്ണി ലിയോൺ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. തസ്തികയിലേക്കുള്ള വിജ്ഞാപനപ്രകാരം അഞ്ചു വർഷത്തെ തൊഴിൽ പരിജയവും അപേക്ഷക ചൂണ്ടിക്കാട്ടുന്നു. അക്കാദമിക്ക് റെക്കോർഡ് പ്രകാരം 73.50 സ്കോറും, തൊഴിൽ പരിജയത്തിന് 25 മാർക്കും ലഭിച്ചതോടെയാണ് 98.50 സ്കോർ നേടി സണ്ണി ലിയോൺ പട്ടികയിൽ ഒന്നാമതെത്തിയത്.

അതേസമയം, പട്ടികയിൽ സണ്ണി ലിയോണിന്റെ പേരുള്‍പ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ബിഹാർ ആരോഗ്യ വകുപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം ജോയിന്റ് സെക്രട്ടറി അശോക് കുമാറിന്റെ പ്രതികരണം. ഉദ്യോഗാർത്ഥികളിൽ നിന്നും ലഭിച്ച് വിവരങ്ങൾ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. ഉദ്യോഗാർത്ഥികൾ തന്നെയാണ് വിവരങ്ങൾ ചേർക്കുന്നത്. ഇതുപ്രകാരമാണ് പട്ടിക തയ്യാറാക്കിയതും. എന്നാൽ ഉദ്യോഗസ്ഥരുടെ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. ഇതോടെ വ്യാജൻമാർ പുറത്തുപോവുമെന്നും അധികൃതർ അറിയിച്ചതായി ഇന്ത്യൻഎക്സ്പ്രസ് റിപ്പോർട്ട് പറയുന്നു. സണ്ണി ലിയോണിന് പുറമെ പട്ടിയിലെ ആദ്യ മൂന്നിൽ ‘bvcxzbnnb’, എന്ന പേരിലുള്ള ഉദ്യോഗാർത്ഥിയും കടന്നുകൂടിയിട്ടുണ്ട്.

അതേസമയം, പട്ടികയിൽ ഉൾപ്പെട്ടവർക്ക് അബദ്ധത്തിൽ പറ്റിയ പിശകാണെങ്കിൽ അതിൽ തിരുത്തല്‍ വരുത്തുന്നതിലായുള്ള സൗകര്യവും അധികൃതർ പറയുന്നു. ഈ മാസം 24വരെ തിരുത്തലുകൾ വരുത്താമെന്നാണ് അറിയിപ്പ്. 214 ഒഴിവുകളിലേക്കായി 17,911 ഉദ്യോഗാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ നിന്നും യോഗ്യതകൾ പരിശോധിച്ച് തയ്യാറാക്കിയ 642 പേരുടെ ഷോർട്ട് ലിസ്റ്റിലാണ് സണ്ണി ലിയോൺ ഒന്നാമതെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍