UPDATES

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ മുംബയ് കോടതി ഇന്ന് പരിഗണിക്കും, തള്ളിയാല്‍ ഉടന്‍ അറസ്റ്റെന്ന് പൊലീസ്

ബിനോയിക്കെതിരെ വ്യക്തമായ തെളിവുകളുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ലൈംഗിക പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ മുംബയ് കോടതി ഇന്ന് പരിഗണിക്കും. ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബയ് പൊലീസ് വ്യക്തമാക്കി. ബിനോയിക്കെതിരെ വ്യക്തമായ തെളിവുകളുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ തെളിവുകള്‍ യുവതിയുടെ കുടുംബം കോടതിക്ക് കൈമാറിയേക്കും.

ഒളിവിലുള്ള ബിനോയിയ്ക്ക് വേണ്ടി കേരളത്തില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതേസമയം യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് ആണ് എന്ന് പറയുന്നത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണ് എന്നാണ് മുംബയ് പൊലീസ് പറയുന്നത്.

ബിനോയിയുടെ മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പ്രചരിപ്പിച്ചതില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ബിനോയിയുടെ ഭാര്യ ഡോ.അഖില പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍