UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീ ബലാല്‍സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി

ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി.

മഠത്തില്‍ വച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ അടുത്ത ബുധനാഴ്ച വിധി പറയും. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസിന്റെ ആവശ്യം പരിഗണിച്ച കോടതി അപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു.

ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പിന്റെ അറസ്റ്റ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന്റെ പിറ്റേദിവസം നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അതേസമയം, സഭയില്‍ ഉയര്‍ന്ന പദവിയില്‍ നിന്നും നിന്നും നീക്കിയതിന്റെ വൈരാഗ്യമാണ് ഈ കേസിന് കാരണമെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അറസ്റ്റ് അനാവശ്യമാണെന്ന നിലപാടും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ ജാമ്യം അനുവദിക്കുന്നത് ഒരുപാട് നേരത്തെയാവുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി അപേക്ഷയില്‍ വിധി പറയാന്‍ ബധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍