UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറുവിലങ്ങാട് മഠത്തില്‍ നാളെ തെളിവെടുപ്പ്; കന്യാസ്ത്രീകളോട് മാറിതാമസിക്കാന്‍ ആവശ്യം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ലൈംഗിക ശേഷി പരിശോധനയ്ക്കും ഇന്ന് വിധേയനാക്കി.

കോടതി രണ്ട് ദിവസത്തെ പോസീസ് കസ്റ്റഡിയില്‍ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കോട്ടയം കുറുവിലങ്ങാട്ടെ കന്യാസ്ത്രീകളുടെ മഠത്തിലെത്തിച്ച് തെളിവെടുക്കും. ഇതിനുമുന്നോടിയായി മഠത്തിലെ കന്യാസ്ത്രീകളോട് മാറിതാമസിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.
ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ലൈംഗിക ശേഷി പരിശോധനയ്ക്കും ഇന്ന് വിധേയനാക്കി. കോടതി നടപടികള്‍ ഉച്ചയോടെ പൂര്‍ത്തിയാതക്കിയ ശേഷമായിരുന്നു വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്. അതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനകളും പോലീസ് നല്‍കുന്നുണ്ട്.

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചോടെയാണ് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിറക്കിയത്. കസ്റ്റഡിയില്‍ വിടരുതെന്ന് ബിഷപ്പിന്റെ അഭിഭാഷകരുടെ ആവശ്യം തള്ളിയാണ് കോടതി നടപടി. ബിഷപ്പ് സമര്‍പ്പിച്ച ജ്യാമ്യാപേക്ഷയും കോടതള്ളി. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ബിഷപ്പിനെതിരായ കേസ് കെട്ടിചമച്ചതാണെന്ന് ബിഷപ്പിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഉമനീരും രക്തവും ബലം പ്രയോഗിച്ച് ശേഖരിച്ചെന്ന് ബിഷപ്പും കോടതിയില്‍ പറഞ്ഞു. കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടിതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ബിഷപ്പ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍