UPDATES

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്നു: വരാണസിയില്‍ മോദി

കര്‍ണാടകയില്‍ ഭൂരിഭാഗം സീറ്റുകളും നേടിയിട്ടും ഞങ്ങള്‍ ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടിയാണോ?

കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി കൊല്ലപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി. രണ്ട് തരത്തിലുള്ള വെല്ലുവിളികളാണ് ബിജെപി നേരിടുന്നത് എന്ന് മോദി അഭിപ്രായപ്പെട്ടു. ഒന്ന് അക്രമ രാഷ്ട്രീയം, രണ്ട് അയിത്തം. ബിജെപി പ്രവര്‍ത്തകര്‍ കാശ്മീരിലും ബംഗാളിലും കേരളത്തിലും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്.

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി ബിജെപിയാണ് എന്നും മോദി പറഞ്ഞു. ബിജെപിയാണ് ശരിയായ ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടി. ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളിലൊന്നും നമ്മള്‍ ജനാധിപത്യവിരുദ്ധത കാണിക്കാറില്ല. 100 കണിക്കിന് പ്രവര്‍ത്തകരാണ് ചില പ്രദേശങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ബിജെപി എന്ന് കേട്ടാല്‍ തന്നെ അയിത്തമാണ്   – മോദി പറഞ്ഞു.

ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളിലേക്കെത്തുമ്പോള്‍

ഉത്തര്‍പ്രദേശില്‍ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി നേടിയിരിക്കുന്ന ഹാട്രിക് വിജയവും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വിജയങ്ങളൊന്നും കണ്ടിട്ടും രാഷ്ട്രീ പണ്ഡിതരുടെ കണ്ണ് തുറക്കുന്നില്ലെന്നും മോദി പരിഹസിച്ചു.

രാഷ്ട്രീയ പണ്ഡിതര്‍ പറയുന്നത് ബിജെപി ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടിയാണ് എന്നാണ്. കര്‍ണാടകയില്‍ ഭൂരിഭാഗം സീറ്റുകളും നേടിയിട്ടും ഞങ്ങള്‍ ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടിയാണോ? ഞങ്ങള്‍ ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ലഡാക്കിലും എല്ലായിടത്തും ജയിക്കുന്നു, ഭരിക്കുന്നു. എന്നിട്ടും ഹിന്ദി ഹൃദയഭൂമിയോ? – മോദി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍