UPDATES

വാര്‍ത്തകള്‍

ബിജെപി പട്ടികയില്‍ നിന്നും ശത്രുഘ്നൻ സിൻഹയും പുറത്ത്; പാറ്റ്ന സാഹിബിൽ രവിശങ്കർ പ്രസാദ്

ബിജെപി സ്ഥാപക നേതാവ് എൽകെ അദ്വാനിയെ ഒഴിവാക്കിയ ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് പിറകെ മുതിർന്ന നേതാക്കളെ വെട്ടി രണ്ടാം ഘട്ട പട്ടികയും. മുതിർന്ന് നേതാവ് ശത്രുഘ്നനൻ സിൻഹയാണ് ഇത്തവണ പുറത്തുപോയ മുതിർന്ന നേതാവ്. ശത്രുഘ്നൻ സിൻഹയുടെ പാറ്റ്ന സാഹിബ് സീറ്റിൽ മന്ത്രി രവിശങ്കർ പ്രസാദാണ് ജനവിധി തേടുക. നിലവിൽ രാജ്യസഭാംഗമാണ് രവിശങ്കർ പ്രസാദ്.

പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനായിമാറിയിരുന്ന ശത്രുഘ്നൻ സിൻഹ അടുത്തിടെ കോൺഗ്രസിനോട് അടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിറകെയാണ് ബിജെപി പട്ടികയിൽ നിന്നും മുൻ സിനിമ താരം കൂടിയായ അദ്ദേഹം പുറത്ത് പോവുന്നത്.

2014ൽ പാറ്റ്ന സാഹിബിൽ നിന്നും വിജയിച്ച് മോദി കാബിനറ്റിൽ അംഗമായിരുന്ന അദ്ദേഹം നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പുറത്ത് പോയിരുന്നു. പാർട്ടി നിലപാടുകളെ പൊതുവേദികളിൽ പോലും എതിർത്തതായിരുന്നു അദ്ദേഹത്തിന് തിരിച്ചടിയായത്. അടുത്തിടെ ബംഗാളിൽ മമതാ ബാനർജി നടത്തിയ പ്രതിപക്ഷ നേതാക്കളുടെ റാലിയിലും ശ്രത്രുഘ്നൻ സിൻഹ പങ്കെടുത്തത് വാർത്തയായിരുന്നു. എന്നാൽ പാറ്റ്ന സാഹിബിൽ മൽസരിക്കുമെന്ന് നേരത്തെ തന്നെ ശ്രത്രുഘ്നൻ സിൻഹ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മറ്റ് പാര്‍ട്ടികളുടെ സ്ഥാനാർത്ഥിയായിട്ടായിരിക്കും അദ്ദേഹം ജനവിധി തേടുക.

പൊതുതിരഞ്ഞെടുപ്പിൽ ബിഹാറിലേക്കുള്ള 40 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് എൻഡിഎ ഇന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ജുമാലില്‍ നിന്നും, ബിജെപി നേതാവ് രാജീപ് പ്രതാപ് റൂഡി സരാന്‍, ഗിരിരാജ് സിങ്ങ് ബെഗുസരായ്, അശ്വനി കുമാർ ചമ്പേ- ബക്സർ, കേന്ദ്ര മന്ത്രി രാധാ മോഹൻ സിങ്ങ ഈസ്റ്റ് ചംബാരൻ എന്നിവിടങ്ങളിൽ നിന്നും ജനവിധി തേടും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍