UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉയർന്ന തുകയുടെ സംഭാവനകളിൽ 93 ശതമാനവും സ്വന്തമാക്കി ബിജെപി; ഒരുവർഷത്തിനിടെ ലഭിച്ചത് 437.04 കോടി

രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനേക്കാള്‍ 13 മടങ്ങാണ് ബിജെപിക്ക് ലഭിച്ചത്.

രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിച്ച 20,000 രൂപക്ക്​ മുകളിലുള്ള സംഭാവനകളിൽ‌ കൂടുതൽ ലഭിച്ചത് രാജ്യം ഭരിക്കുന്ന ബിജെപിക്കെന്ന് റിപ്പോർട്ട്.
അസോസിയേഷൻ ഓഫ്​ ഡെമോക്രാറ്റിക്​ റിഫോംസ് എന്ന സംഘടനായാണ് കണക്ക് പുറത്തുവിട്ടത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വരുമാന കണക്കിനെ ഉദ്ധരിച്ചാണ് അസോസിയേഷൻ ഓഫ്​ ഡെമോക്രാറ്റിക്​ റിഫോംസ് ബിജെപിയുടെ സംഭാവനകളിലെ വളർച്ച ചൂണ്ടിക്കാട്ടുന്നത്. ​

2017-18 വർഷത്തിൽ ദേശീയ പാർട്ടികള്‍ക്ക് ആകെ ലഭിച്ച 469.89 കോടി വരുന്ന സംഭാവനയിൽ 437.04 കോടിയും കിട്ടിയത്​ബിജെപിക്കാണെന്നും കണക്കുകൾ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനേക്കാള്‍ 13 മടങ്ങാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് കിട്ടിയത് 26.6 കോടിരുപയാണ്. എൻസിപിക്ക്​ 2.087 കോടിയും സി.പി.എമ്മിന്​ 2.756 കോടിയും സിപിഐക്ക്​ 1.146 കോടിയും തൃണമൂൽ കോൺഗ്രസിന്​ 0.20 കോടിയും സംഭാവനയായി ലഭിച്ചു. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ‌ ഉയർന്ന തുകയുള്ള സംഭാവനകളില്‍ 93 ശതമാനമാണ്​ ബിജെപിക്ക് ലഭിച്ചത്.

എന്നാൽ 20,000 രൂപക്ക്​ മുകളിൽ സംഭാവന ലഭിച്ചിട്ടില്ലെന്നാണ്​ ബിഎസ്​പിയുടെ നിലപാട്. അതേസമയം, മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ രാഷ്​ട്രീയപാർട്ടികൾക്ക്​ ലഭിച്ച സംഭാവനയിൽ 20 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2014-5 വർഷത്തിൽ കോൺഗ്രസിന് 141. 5 കോടി സംഭാവനയായി ലഭിച്ചപ്പോൾ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇത് വെറും 26 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍