UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ആസ്ഥാനത്തിന് ഡൽഹിയിൽ രണ്ടേക്കർ കൂടി; അന്തിമ അനുമതി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തലേന്ന്

പുതിയ ഭൂമിക്കായി 2.08 കോടി രൂപയും പാർട്ടി നൽകേണ്ടിവരും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്ത് തലേന്ന് ബിജെപി ആസ്ഥാന മന്ദിരത്തിനായി കൂടുതൽ ഭൂമി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. അടുത്തിടെ നിർമിച്ച ദേശീയ ഓഫീസിന് സമീപത്താണ് അധികമായി 2.189 ഏക്കർ കൂടി അനുവദിച്ചത്. 3 വർഷം മുൻപാണു ബിജെപി അധിക ഭൂമി ആവശ്യപ്പെട്ടത്. എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപ് മാർച്ച് 9ന്ന് അന്തിമ അനുമതി നല്‍കുകയായിരുന്നു. യുപിഎ സർക്കാർ 2006 ൽ പാസാക്കിയ നിയമമനുസരിച്ചാണ് നടപടി.

നിലവിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റിൽ 100 കൂടുതൽ എംപിമാരുള്ള പാർട്ടിക്ക് ഓഫിസ് ആവശ്യത്തിനു 2 ഏക്കർ ഭുമിയും 200 ൽ കൂടുതൽ എംപിമാരുണ്ടെങ്കിൽ 4 ഏക്കറും അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ എന്നായിരുന്നു വ്യവസ്ഥ. ഇത് പ്രകാരം നേരത്തെ അനുവദിച്ച ദീൻദയാൽ ഉപാധ്യായ മാർഗിൽ (6എ ഡിഡിയു)ലെ 2 ഏക്കറിലാണു ബിജെപി ആസ്ഥാന മന്ദിരം നിർമിച്ചത്. ഇതിന് എതിർവശത്താണ് ഇപ്പോൾ ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) അധിക ഭൂമി അനുവദിച്ചിരിക്കുന്നത്. പുതിയ ഭൂമിക്കായി 2.08 കോടി രൂപ വിലയും പാർട്ടി നൽകേണ്ടിവരും.

നിലവിൽ ഓഫീസ് സ്ഥിതിചെയ്യുന്ന് ഭുമി പൂർണമായും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2016ല്‍ പാർട്ടി വീണ്ടും ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിടെ സമീപിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍