UPDATES

ട്രെന്‍ഡിങ്ങ്

പാലായില്‍ ചിത്രം തെളിഞ്ഞു, എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി  കോട്ടയം ജില്ലാ പ്രസിഡന്റ്  എന്‍. ഹരി എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെയും പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥികൂടിയെത്തുമ്പോൾ പാലായിലെ പോരാട്ട ചിത്രം വ്യക്തമായി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പാലായില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിച്ചത് എന്‍. ഹരിയായിരുന്നു. നിലവിൽ ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ്. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിൽ അധികം വോട്ടുകൾ നേടി പാലായിൽ വലിയ മുന്നേറ്റം കാഴ്ച വച്ച പ്രകടനവും ഹരിയുടെ സ്ഥാനാർത്ഥിത്വത്തിന് തുണയായി.

സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27-നാണ് നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മാത്രമാണ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്.

Also Read- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍