UPDATES

ഗോഡ്സേ ഒരു രാജ്യസ്നേഹി: പ്രഗ്യാ സിങിനെ തള്ളിപ്പറഞ്ഞ് ബിജെപി, പിറകെ മാപ്പ് പറയിപ്പിച്ച് തടിതപ്പാൻ നീക്കം

കടുത്ത വിമർശനമാണ് പ്രജ്ഞ സിങിനെതിരെ കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിക്ഷ കക്ഷികള്‍ ഉയർത്തിയത്.

ഗാന്ധി ഘാതകനായ നാഥുറാം വിനായക്​ ഗോഡ്സേ രാജ്യ സ്നേഹിയാണെന്ന പ്രഗ്യാ സിങ്​ ഠാക്കൂറിന്റെ പ്രസ്താവനയിൽ വിവാദം കനക്കുന്നു. പാർട്ടി സ്ഥാനാർത്ഥി കൂടിയായ നേതാവിനെ തള്ളി ബിജെപിയുൾപ്പെടെ രംഗത്തെതിയതോടെ മാപ്പ് പറഞ്ഞ് വിഷയം ശാന്തമാക്കാനാണ് ബിജെപിയുടെ നീക്കം. 2008 ലെ മലേഗാവ് സ്ഫോടനക്കേസ് പ്രതികൂടിയായ പ്രഗ്യാ സിങ് ഠാക്കൂർ എന്നാൽ അതിനി തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കടുത്ത വിമർശനമാണ് പ്രജ്ഞ സിങിനെതിരെ കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിക്ഷ കക്ഷികള്‍ ഉയർത്തിയത്. പ്രസ്താവനയിലുടെ ഇന്ത്യയുടെ ആത്​മാവിന്​ മുറവേറ്റിരിക്കുന്നുവെന്ന്​ കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാലെ ആരോപിച്ചു.

ഗാന്ധിജിക്ക്​ നേരെ വാക്കുകൾ കൊണ്ട്​ വീണ്ടും വെടിയുതിർക്കുകയാണ്​ ബി.ജെ.പി ചെയ്യുന്നത്. ഇതിന്​ രാജ്യം മാപ്പുനൽകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്​ ഷായും വിവാദ പരാമർശത്തോട് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോഡ്​സേ ഒരു കൊലയാളിയാണ്​. അയാളെ വീരനായകനാക്കുന്നത്​ ദേശസ്​നേഹമല്ല രാജ്യദ്രോഹമാണെന്നും ദ്വിഗ്​ വിജയ്​ സിങ്​ കൂട്ടിച്ചേർത്തു.

വിമർശനം കടുത്തതോടെ പ്രഗ്യാ സിങ് ഠാക്കൂറിന് തള്ളിപ്പറഞ്ഞ് ബിജെപി രംഗത്തെത്തി. വിവാദ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നായിരുന്നു ബിജെപി വാക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന്റെ പ്രതികരണം. പ്രസ്താവനയെ അപലപിക്കുന്നു. പ്രഗ്യാ സിങിനോട് പാര്‍ട്ടി വിശദീകരണം തേടും. പൊതുസമൂഹത്തോട് അവര്‍ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാർട്ടിയുള്‍പ്പെടെ തള്ളിപ്പറഞ്ഞതോടെ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ‌ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ പിന്നീട് മാപ്പു പറഞ്ഞു. വിവാദ പ്രസ്താവന അവര്‍ പിന്‍വലിച്ചുവെന്നും വാർത്താ ഏജൻസി പി.ടി.ഐ റിപ്പോര്‍ട്ടുചെയ്യുന്നു. ‘ഒരു ദേശസ്‌നേഹി എപ്പോഴും ദേശസ്‌നേഹിയായി തന്നെ തുടരും. ചില ആളുകള്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കും’ – ഇതായിരുന്നു പ്രഗ്യയുടെ വിവാദ പ്രസ്താവന. ഗോഡ്സെയെ സ്വതന്ത്ര ഇന്ത്യകണ്ട ആദ്യത്തെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച മക്കൾ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന് മറുപടി ആയിട്ടായിരുന്നു പ്രഗ്യാ സിങ്ങിന്റെ പരാമർശം.

 

Also Read- ക്രെഡിറ്റ് തട്ടാന്‍ ഇടതും വലതും തിരിഞ്ഞു തല്ലുന്ന സൈബര്‍ പോരാളികളേ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി പഠിച്ചും പരീക്ഷ എഴുതിയുമാണ് പോലീസ് ആയത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍