UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് അവിശ്വാസത്തിന് എല്‍ഡിഎഫ് പിന്തുണ; എന്‍മകജെ പഞ്ചായത്തിലും ബിജെപിക്ക് ഭരണ നഷ്ടം

പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ച്ചതോടെയാണ് ബിജെപിക്ക് ഭരണത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

കാസര്‍കോട്ടെ കാഡറുക്ക പഞ്ചായത്തിന് പിറയെ ജില്ലയിലെ തന്നെ എന്‍മകജെ പഞ്ചായത്തിലും ബിജെപിക്ക് ഭരണ നഷ്ടം. പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ച്ചതോടെയാണ് ബിജെപിക്ക് ഭരണത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
ബി ജെ പിയുടെ ഏഴ് വോട്ടുകള്‍ക്കെതിരെ പത്ത് വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് ലഭിച്ചത്. ആകെ സീറ്റ് 17. വോട്ട് നില ബിജെ പി 7, യു ഡി എഫ് 7 (കോണ്‍ഗ്രസ് 4, ലീഗ് 3 ), എല്‍ഡിഎഫ് 3 (സിപിഐ എം 2, സിപിഐ 1) എന്നിങ്ങനെയാണ്.

കോണ്‍ഗ്രസിലെ വൈ ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബിജെപി വൈസ് പ്രസിഡന്റ് കെ പുട്ടപ്പയ്ക്ക് എതിരായ അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്ക്ക് എടുക്കും. നേരത്തെ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കും യുഡിഎഫിനും ഏഴ് വീതം സീറ്റുകളുണ്ടായിരുന്നു. ഇടത് മുന്നണി നിഷ്പക്ഷത പാലിച്ചതിനാല്‍ നറുക്കേടുപ്പിലൂടെയാണ് ബി ജെ പി പ്രസിഡന്റും, വൈസ് പ്രസിഡന്റും സ്ഥാനങ്ങളിലെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍