UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ വൈറസ്: വംശീയ പ്രചരണവുമായി കുമ്മനത്തിന്റെ അനുയായിയായ ബിജെപി മാധ്യമ സെക്രട്ടറി

സന്ദീപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്

കോഴിക്കോട് ജില്ലയില്‍ പനി മരണങ്ങള്‍ക്ക് പിന്നില്‍ നിപ വൈറസിന്റെ സാന്നിധ്യം കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനു പിറകെ സംഭവത്തില്‍ വംശീയത കലര്‍ത്താനും ശ്രമങ്ങള്‍. രോഗം കണ്ടെത്തിയതിന് പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മാധ്യമ സെക്രട്ടറിയും ബിജെപിയുടെ ഐടി സെല്‍ മേധാവിയുമായ ആര്‍ സന്ദീപ് രംഗത്തെത്തി. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വംശീയ അധിഷേപം പുലര്‍ത്തുന്ന പരാമര്‍ശമുള്ളത്. ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് സന്ദീപ്.

ബംഗ്ലാദേശില്‍ നിപ വൈറസ് ബാധമുലം 2004-ല്‍ നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന റിപോര്‍ട്ടുകളാണ് സന്ദീപിന്റെ പോസ്റ്റിനു പിന്നിലെന്നുള്ള ന്യായീകരണവും ചിലര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിപ വൈറസ് ആദ്യം സ്ഥിരീകരിച്ചകതും അതിനെതിരേ നടപടി എടുത്തിട്ടുള്ളതും മലേഷ്യ-സിങ്കപ്പൂര്‍ മേഖലയിലാണ്. അതും ബംഗ്ലാദേശില്‍ സംഭവിക്കുന്നതിനും 5 വര്‍ഷം മുമ്പ്‌. രോഗ നിയന്ത്രണത്തിനായി അന്ന് മേഖലയില്‍ ദശലക്ഷത്തോളം പന്നികളെ കൊന്നൊടുക്കുകയുമുണ്ടായി. അതേസമയം സന്ദീപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്, വിഷയത്തില്‍ മാപ്പു പറയണമെന്നും പോലീസ് കേസ് എടുക്കാന്‍ തയ്യാറാവണമെന്നും പ്രമുഖ നവ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

രോഗബാധയുടെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള ഇത്തരമൊരു പരാമര്‍ശം കേരളത്തില്‍ ധ്രുവീകരണം ശകതമാക്കുക എന്ന ലക്ഷ്യം വച്ചുള്ളതാണെന്നും ആരോപണമുണ്ട്. പനിസംബന്ധിച്ച ഭീതി പടര്‍ന്ന സാഹചര്യത്തില്‍ വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമായ പോസ്റ്റുകള്‍ സംസ്ഥാനത്തുള്ള ജനങ്ങള്‍ക്കിടയില്‍ ഇതര സംസ്ഥാന തൊഴിലാളി വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ മാത്രമാണ് ഉപകരിക്കുക എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വീഡിയോ യഥാര്‍ത്ഥമെന്ന് ആവര്‍ത്തിച്ച് കുമ്മനം; ജയിലില്‍ പോകാനും തയ്യാര്‍

‘പോസ്‌കോയല്ല സാറേ, പോക്‌സോ’: സിപിഎമ്മിനെ ‘തേച്ചൊട്ടിക്കാനുള്ള’ തിരക്കില്‍ പണി വാങ്ങി കുമ്മനം

കുമ്മനത്തിന്റെ യാത്ര ഒരു ‘ചരിത്ര സംഭവ’മാണ്: 5 കാര്യങ്ങള്‍

തിരുവനന്തപുരം സ്മാര്‍ട്ടാകുമ്പോള്‍ രാജേട്ടന്‍റേതാകട്ടെ ‘കുമ്മനടി’

എനിക്ക് പേരിടാമോ എന്ന് കൊച്ചി മെട്രോ ആന; ‘കുമ്മനാന’ അല്ലെങ്കില്‍ ‘കുമ്മന്‍’ എന്ന് മറുപടി

കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി രാജേട്ടന്‍: കര്‍ണാടകത്തിലേക്ക് എടുത്തോളൂവെന്നും ട്രോള്‍

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍