UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്‌സഭ സമ്മേളനം ജൂണ്‍ 17ന് തുടങ്ങും; ബിജെപിയുടെ വീരേന്ദ്ര കുമാര്‍ പ്രോടെം സ്പീക്കറാകും

പുതിയ സ്പീക്കറെ ജൂണ്‍ 19ന് തിരഞ്ഞെടുക്കും.

17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17ന് തുടങ്ങും. മധ്യപ്രദേശിലെ ടിക്കാംഗഢ് എംപിയായ ബിജെപിയുടെ വീരേന്ദ്ര കുമാര്‍ പ്രോടെം സ്പീക്കറാകും. പുതിയ അംഗങ്ങള്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ പ്രോടെം സ്പീക്കറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ ജൂണ്‍ 19ന് തിരഞ്ഞെടുക്കും. ജൂണ്‍ 20ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലേയും അംഗങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്ത് സംസാരിക്കും.

ആരാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് തിരുമാനമായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്ക് ബിജെപി കൊടുത്തേക്കാം. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അപ്രസക്തമാണ്. ബിജെപിക്കും എന്‍ഡിഎയ്ക്കും വന്‍ ഭൂരിപക്ഷമുള്ള സഭയില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേയ്ക്ക് വോട്ടെടുപ്പ് നടന്നാല്‍ വിജയം എന്‍ഡിഎയ്ക്ക് ഉറപ്പാണ്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും പ്രതിപക്ഷ നേതാവ് സ്ഥാനത്തിനും പാര്‍ട്ടി അവകാശവാദം ഉന്നയിക്കും എന്നാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കൊടുക്കുന്നില്‍ സുരേഷ് പറഞ്ഞത്. എന്നാല്‍ 52 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടാന്‍ സാധ്യതയില്ല. 543 അംഗ സഭയില്‍ കുറഞ്ഞത് 56 അംഗങ്ങളെങ്കിലും വേണം ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാന്‍. നാല് അംഗങ്ങളുള്ള എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത് നടന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍