UPDATES

വാര്‍ത്തകള്‍

ഗോഡ്‌സെയെ പുകഴ്ത്തിയ പ്രഗ്യ സിംഗിനെ ബിജെപി പുറത്താക്കണം: നിതീഷ് കുമാര്‍

പ്രഗ്യ സിംഗിനെതിരെ നടപടി എടുക്കുന്നത് ബിജെപിയുടെ ആഭ്യന്തര കാര്യമാണെങ്കിലും രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണിത്. രാജ്യമാണ് വലുതെങ്കില്‍ ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല – നിതീഷ് കുമാര്‍ പറഞ്ഞു.

മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ദേശഭക്തന്‍ എന്ന് വിളിച്ച ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂറിനെ പുറത്താക്കുന്ന കാര്യം ബിജെപി പരിഗണിക്കണം എന്ന് സഖ്യകക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇത്തരം പരാമര്‍ശങ്ങളെ തന്റെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ജെഡിയു അധ്യക്ഷനായ നിതീഷ് കുമാര്‍ പറഞ്ഞു. പാറ്റ്‌നയിലെ രാജ് ഭവന് സമീപമുള്ള പോളിംഗ് കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. രാഷ്ട്രപിതാവിനെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞാല്‍ അതാരും അംഗീകരിക്കാന്‍ പോകുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പ്രഗ്യ സിംഗിനെതിരെ നടപടി എടുക്കുന്നത് ബിജെപിയുടെ ആഭ്യന്തര കാര്യമാണെങ്കിലും രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണിത്. രാജ്യമാണ് വലുതെങ്കില്‍ ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല – നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പ്രഗ്യ സിംഗ് ബിജെപിയോട് മാപ്പ് പറഞ്ഞിരുന്നു. പ്രഗ്യക്ക് മാപ്പ് നല്‍കാനാകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതേസമയം പ്രഗ്യക്കെതിരെ ഇതുവരെ ബിജെപി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രഗ്യയെ അനുകൂലിച്ചും ഗോഡ്‌സെയെ പുകഴ്ത്തിയും രംഗത്തെത്തിയിരുന്നു.

മോദി രണ്ടാമതും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് യോഗേന്ദ്ര യാദവ്: സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി വീണ്ടും ഭരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍