UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ ബിജെപി സമരം നടത്തിയിട്ടില്ലെന്ന് പി എസ് ശ്രീധരൻ പിള്ള

യുവതീപ്രവേശനത്തിന് എതിരായ സമരം ബിജെപി നിര്‍ത്തിവയ്ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. 

പ്രഖ്യാപിത ലക്ഷ്യം നേടുന്നതുവരെ ശബരിമല പ്രക്ഷോഭങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ് പിഎസ് ശ്രീധരന്‍ പിള്ള. എന്നാൽ പ്രതീകാത്മക സമരം ഒരാഴ്ചയില്‍ ഒരിക്കലോ മറ്റോ നടത്തിയാല്‍ മതിയെന്നാണ് തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പഞ്ഞു. ശബരിമല സന്നിധാനത്ത് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരം ബിജെപി നിര്‍ത്തിവയ്ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തിലാണ് യുവമോര്‍ച്ച നിലയ്ക്കലില്‍ നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കിയത്. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ശബരിമലയില്‍ സമരം നടത്തിയിയിട്ടില്ല. ബിജെപിയുടെ സമരങ്ങളെല്ലാം പൂങ്കാവനത്തിന് പുറത്താണ് നടത്തിയത്.  എന്നാല്‍ കെ സുരേന്ദ്രനെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും അനാവശ്യമായി തടവില്‍ വച്ചതിന് എതിരെ നടത്തിവരുന്ന പ്രക്ഷോഭങ്ങൾ തുടരും. പൊലീസ് രാജ്  നടത്തിക്കൊണ്ട് ശബരിമലയെ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ആളുകള്‍ കുറഞ്ഞത്. അതിന് ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

പി സി ജോര്‍ജ്ജ് ഇനി ബിജെപിയോടൊപ്പം; സന്തോഷത്തോടെ സ്വീകരിച്ചാലും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍