UPDATES

10ലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കൂറ് മാറാന്‍ 25 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തു: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഭൂരിഭാഗം സീറ്റുകളും ബിജെപി നേടും എന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ വെറും എന്റര്‍ടെയ്ന്‍മെന്റ് പോളുകളാണ് എന്നും കമല്‍നാഥ് പരിഹസിച്ചു.

തന്റെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. 10 മുതല്‍ 25 കോടി രൂപ വരെ വാഗ്ദാനം ചെയ്തു എന്നാണ് കമല്‍നാഥ് പറയുന്നത്. കമല്‍നാഥ് നിയമസഭയില്‍ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. 230 അംഗ നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. കോണ്‍ഗ്രസിന് 114 സീറ്റാണുള്ളത്. ബിജെപിക്ക് 109. രണ്ട് ബി എസ് പി അംഗങ്ങളുടേയും ഒരു എസ് പി അംഗത്തിന്റേയും സ്വതന്ത്രന്റേയും പിന്തുണ സര്‍ക്കാരിനുണ്ട്. സഭയില്‍ വിശ്വാസവോട്ട് തേടാന്‍ തയ്യാറാണ് എന്ന് കമല്‍നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാരെ എനിക്ക് വിശ്വാസമാണ്. വിശ്വാസവോട്ടിന് ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. യാതൊരു ആശങ്കകളുമില്ല – പിസിസി ഓഫീസില്‍ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയില്‍ നിന്ന് പണ വാഗ്ദാനം ലഭിച്ച എംഎല്‍എമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കമല്‍നാഥ് തയ്യാറായില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഭൂരിഭാഗം സീറ്റുകളും ബിജെപി നേടും എന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ വെറും എന്റര്‍ടെയ്ന്‍മെന്റ് പോളുകളാണ് എന്നും കമല്‍നാഥ് പരിഹസിച്ചു. 29 ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ 85 വാഗ്ദാനങ്ങള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാര്‍ പാലിച്ചിരുന്നതായി കമല്‍നാഥ് പറഞ്ഞു. ഞങ്ങള്‍ 21 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളി. മുന്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തുടരുന്നുണ്ട്. ബിജെപി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. നഗര, ഗ്രാമ മേഖലങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികളെടുത്തു.

അതേസമയം കമല്‍നാഥിനെതിരെ ചിന്ദ്വാര മണ്ഡലത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ബുണ്ടി സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ബിജെപിയുടെ 21 പോള്‍ ഏജന്റുമാരേയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പോളിംഗിന് രണ്ട് ദിവസം അറസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന് ബിജെപി ആരോപിച്ചു. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സാഹു അടക്കമുള്ളവരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബുണ്ടി സാഹു അടക്കമുള്ളവര്‍ കീഴടങ്ങുകയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദര്‍ സലൂജ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്വാളി പൊലീസ് സ്റ്റേഷന്‍ ഇവര്‍ ഘെരാവോ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 188 പ്രകാരം കേസെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടു. ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.

ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍