UPDATES

ട്രെന്‍ഡിങ്ങ്

12 പേരെ മന്ത്രിമാരാക്കും, 6 പേർക്ക് ബോർഡ് സ്ഥാനവും 10 കോടിയും വാഗ്ദാനം; കർ‌ണാടകയിൽ ബിജെപി എംഎല്‍എമാർക്ക് വിലപറയുന്നു: കോൺഗ്രസ്

എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ 50 കോടിയാണ് ശബ്ദ സന്ദേശം വാഗ്ദാനം ചെയ്യുന്നത്.

കർണാടക സർക്കാർക്കാറിനെ പണമിറക്കി അവിശുദ്ധമാർഗ്ഗങ്ങളിലൂടെ അട്ടിമറിക്കാൻ മോദിയും ബിജെപിയും ശ്രമിക്കുന്നെന്ന് കോൺഗ്രസ്. ബി എസ് യെദിയുരപ്പ എംഎഎൽ മാർക്ക് വില പറയുന്നു. 18 എംഎൽമാർക്ക് 200 കോടി രൂപയും ഉയർന്നസ്ഥാനങ്ങളും ബിജെപി വാഗ്ദാനം ചെയ്യുകയാണ്. കർണാടകയിൽ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് മോദിയും അമിത്ഷായും ചേർന്നു നടത്തുന്നതെന്നും കോൺഗ്രസ് നേതാവ് രൺദ്വീപ് സുർജെവാല  പറയുന്നു. ജെഡിഎസ് എംഎല്‍എക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ പണം വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശം എന്ന അവകാശപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തിയതിന് പിറകെയാണ് ആരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

12 എംഎൽഎമാര്‍ക്ക് മന്ത്രി സ്ഥാനവും 6 പേർക്ക് ബോർഡ് സ്ഥാനവും 10 കോടി രൂപയുമാണ് യദിയൂരപ്പയുടെ വാഗ്ദാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ 50 കോടിയാണ് ശബ്ദ സന്ദേശം വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ചെലവ് നൽ‌കാമെന്നും ഇതെല്ലാം മോദിയും അമിത്ഷായും അറിഞ്ഞുകൊണ്ടാണെന്നും യദിയൂരപ്പ പറയുന്നുണ്ട്. ജനാധിപത്യത്തെ അട്ടിറിക്കാനുള്ള ശ്രമമാണ് ഇത്. കർണാടകയിലെ നീക്കം കണ്ട് രാജ്യമാകെ ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും വേണുഗോപാൽ ആരോപിക്കുന്നു.


ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ എന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണമാണ് ഔദ്യോഗിക വസതിയിൽ കർണാടക  മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് പുറത്തുവിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍