UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 77 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; 14 വനിതകള്‍

ഇത്തവണ സീറ്റ് ലഭിക്കാതിരുന്ന എംഎല്‍എമാര്‍ക്ക് പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ സി ഇ സി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 77 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി(സി ഇ സി)യുടെ യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടത്. പട്ടിക പ്രകാരം മുഖ്യമന്ത്രി രമണ്‍ സിങ് രാജ്നന്ദ്ഗാവോനില്‍നിന്ന് മത്സരിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു

അതേസമയം 14 സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കാതിരുന്നപ്പോള്‍ പതിന്നാല് സ്ത്രീകള്‍ പട്ടികയില്‍ ഇടംപിടിച്ചു. ഇത്തവണ സീറ്റ് ലഭിക്കാതിരുന്ന എംഎല്‍എമാര്‍ക്ക് പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ സി ഇ സി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതിന് പുറമെ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഒ പി ചൗധരി, ഗോത്രനേതാവ് രാംദയാല്‍ ഉയ്കെ എന്നിവരും ആദ്യപട്ടികയില്‍ ഇടം പിടിച്ചു.

ഖര്‍സിയ മണ്ഡലത്തില്‍നിന്നാണ് ചൗധരി മത്സരിക്കുക. കോണ്‍ഗ്രസ് പാളത്തില്‍ നിന്നും ബി ജെ പിയിലെത്തിയ രാംദയാല്‍ പാലി ടനാഖറില്‍നിന്നും, ബിലാസ്പുറില്‍നിന്ന് അമ അഗര്‍വാളും റായ്പുര്‍ സിറ്റി(സൗത്ത്)യില്‍നിന്ന് ബ്രിജ് മോഹന്‍ അഗര്‍വാളും ജന വിധിതേടും.ആകെ 90 സീറ്റുകളുള്ള നിയമസഭയില്‍ ബാക്കി 13 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12, 20 തിയ്യതികളിലാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. 119 സീറ്റുകളുള്ള തെലങ്കാനയില്‍ 38 സീറ്റുകളില്‍ ബി ജെ പി മത്സരിക്കും. മിസോറാമില്‍ 13 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും നദ്ദ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍