UPDATES

വാര്‍ത്തകള്‍

സ്ഥാപക നേതാക്കളെ പാടെ അവഗണിച്ച് ബിജെപി; മുഖ്യ പ്രചാരക പട്ടികയിൽ നിന്നും അദ്വാനിയും മുരളീ മനോഹർ ജോഷിയും പുറത്ത്

കാണ്‍പൂരിലെ പ്രിയ വോട്ടര്‍മാരെ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് എന്നെ അറിയിച്ചു. മുരളി മനോഹര്‍ ജോഷി’

സ്ഥാപക നേതാക്കളെ പാടെ അവഗണിച്ച് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിറകെ മുതിർന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലകളില്‍ നിന്നും ബി.ജെ.പി ഒഴിവാക്കി. ബിജെപി പ്രവർത്ത സമിതി സെക്രട്ടറി റാം ലാൽ നേരിട്ടെത്തിയാണ് മുരളീ മനോഹർ ജോഷിയോട് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിറകെ മുരളി മനോഹർ ജോഷി പുറത്തിറക്കിയ തുറന്നകത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വന്‍ പ്രചാരം നേടി.

കാണ്‍പൂരിലെ പ്രിയ വോട്ടര്‍മാരെ,
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് എന്നെ അറിയിച്ചു. മുരളി മനോഹര്‍ ജോഷി’ എന്നായിരിന്നു കത്തിന്റെ ഉള്ളടക്കം.

അതേസമയം, സീറ്റ് നൽകാതെയും പ്രചാരങ്ങളിൽ നിന്ന് ഒഴിവാക്കിയും പാര്‍ട്ടി തങ്ങളെ തഴഞ്ഞ രീതിയില്‍ മുരളി മനോഹര്‍ ജോഷിക്കും എല്‍.കെ അദ്വാനിക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവർക്കും പുറമെ ശാന്ത കുമാറിനും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. വരെയും രാം ലാല്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാർട്ടി പ്രചാരണങ്ങളിൽ സ്വന്തം നിലയ്ക്ക് ഭാഗമാവുമെന്ന് വ്യക്തമാക്കാനും രാം ലാൽ നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഈ ആവശ്യം ഇരുവരും അംഗീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. നേരത്തെ വാരണാസി സീറ്റിൽ മൽസരിച്ചിരുന്ന മുരളി മനോഹർ ജോഷി 2014ൽ മോദിക്ക് വേണ്ടി വിട്ടു കാണ്‍പുരിലേക്ക് മാറുകയയായുരുന്നു.
57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്.

അതേസമയം, ബിജെപി തങ്ങളുടെ മുഖ്യ പ്രചാരകരെയും ഇതിനോടകം നിശ്ചയിച്ചതായും എഎൻഐ റിപ്പോർട്ട് പറയുന്നു. നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്ങ്, നിധിൻ ഖഡ്കരി, അരുൺ ജയ്റ്റ്ലി, സുഷമാ സ്വരാജ്, ഉമാഭാരതി എന്നിവരാണ് ഇത്തവണത്തെ സ്റ്റാർ‌ ക്യാംപയ്നർമാർ. കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബി.ജെ.പി അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍