UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആണും പെണ്ണും കെട്ടതെന്ന്’ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം; ബിജെപി കാര്യാലയത്തിലേക്ക് ട്രാന്‍സ് ജെന്‍ഡേര്‍സിന്റെ മാര്‍ച്ച്

ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് കുന്നുകുഴിയിലെ ബിജെപി കാര്യാലയത്തിന് മുന്നില്‍ സമാപിക്കും

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കാന്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം. ബിജെപി അധ്യക്ഷന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യരുടെയും വിവിധ കലാ- സാംസ്‌കാരിക- സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇന്ന് ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് കുന്നുകുഴിയിലെ ബിജെപി കാര്യാലയത്തിന് മുന്നില്‍ സമാപിക്കും.

ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളില്‍ നിന്നും പിന്‍മാറിയ കോണ്‍ഗ്രസ് നിലപാട് ആണും പെണ്ണും കെട്ടതാണെന്ന ശീധരന്‍ പിള്ളയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശമാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്. പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ രംഗത്ത് വരികയും സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് പ്രകടനം ഉള്‍പ്പെടെയുള്ള പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയത്.

ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

“ഓര്‍ഡിനന്‍സ് കൊണ്ടുവരൂ അമിത് ഷാ ജീ, ശബരിമലയെ രക്ഷിക്കൂ”: ഫേസ്ബുക്കില്‍ മലയാളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍