UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയലക്ഷ്യക്കേസില്‍ തന്ത്രിയെയും തന്നെയും പ്രതിയാക്കാൻ എം വി ജയരാജന്‍ നേരിട്ട് ഇടപെട്ടു: പി എസ് ശ്രീധരന്‍ പിള്ള

കോടതിയലക്ഷ്യക്കേസില്‍ പ്രതിയാക്കപ്പെട്ട മുഖ്യമന്തിയുടെ ഉപദേശകന്‍ ഡല്‍ഹിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറെ നേരിട്ട് വിളിച്ച് തങ്ങള്‍ക്കെതിരായി കേസുകൊടുക്കുന്ന സാഹചര്യമണ്ടായി.

മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറി വിളിച്ച് പറഞ്ഞാണ് തന്നെയും ശബരിമല തന്ത്രി കണ്ഠരെരെയും കോടതിയലക്ഷ്യക്കേസില്‍ പ്രതിയാക്കിയതെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. കോടതിയലക്ഷ്യക്കേസില്‍ പ്രതിയാക്കപ്പെട്ട മുഖ്യമന്തിയുടെ ഉപദേശകന്‍ ഡല്‍ഹിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറെ നേരിട്ട് വിളിച്ച് തങ്ങള്‍ക്കെതിരായി കേസുകൊടുക്കുന്ന സാഹചര്യമണ്ടായി. ഇക്കാര്യം തന്ത്രികുടുംബവുമായി ചര്‍ച്ചചെയ്യ്‌തെന്നും ശ്രീധരന്‍ പിള്ള പറയുന്നു. എംവി ജയരാജനെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമലയില്‍ പോലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയില്‍ എത്തിയതിന് പിറകെ തന്ത്രി തന്നെ വിളിച്ചെന്ന വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പ്രതിയാക്കിയപ്പോള്‍ നടത്തിയ കൂടിയാലോചനകള്‍ നടത്തിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താനും തന്ത്രിയും കേസില്‍ കൂട്ടുപ്രതികളാണ്. വിധിക്കെതിരായി നിലപാടെടുത്താല്‍ കോടതിയലക്ഷ്യമാവുമോ എന്ന ചോദിച്ചിരുന്നു. അഭിഭാഷകന്‍ എന്ന നിലയിലും ഒരുമിച്ച് കേസിനെ നേരിടേണ്ടവരായതിനാലും ഒന്നിച്ചു നില്‍ക്കാമെന്ന് അറിയിച്ചെന്നും ശ്രീധരന്‍ പിള്ളപറയുന്നു. നിയമപരമായി തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യമാവില്ലെന്ന് മറുപടി നല്‍കിയെന്നും അദ്ദേഹം പറയുന്നു. ശ്രീധരന്‍ പിള്ളയെന്ന് അഭിഭാഷകനെയാണോ അതോ പാര്‍ട്ടി അധിക്ഷനെയാണോ തന്ത്രി വിളിച്ചതെന്ന മാാധ്യമ പ്രര്‍ത്തകരുടെ ചോദ്യത്തിന് അത് വ്യക്തിപരമായ വിഷയമാണെന്നും. അത് താന്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയമായി മുതലെടുക്കുയാണോ എന്നചോദ്യത്തെ പരിഹസിച്ച് തള്ളുകയുമായിരുന്നു അദ്ദേഹം.

“ഓരോരുത്തരായി നമ്മൾ വെച്ച അജണ്ടയിൽ വന്നു വീണു”: നട അടയ്ക്കുന്നതിനെ കുറിച്ച് ചോദിക്കാന്‍ തന്ത്രി തന്നെ വിളിച്ചെന്ന് പറയുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ പുറത്ത്

ശബരിമല Live: രാഹുല്‍ ഈശ്വര്‍ കാല്‍നടയായി പമ്പയിലേക്ക്; തന്ത്രിയുടെ മുറിക്ക് പുറത്ത് മൊബൈല്‍ ജാമര്‍

പേര് ചോദിക്കുമ്പോള്‍ ‘അയ്യപ്പന്‍’ എന്ന് മാത്രം മറുപടി നല്‍കി തീര്‍ഥാടകര്‍ പ്രതിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍; ആയിരക്കണക്കിന് ഭക്തര്‍ പമ്പയിലേക്ക് നടന്നുകയറുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍