UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കുമ്മനത്തെ പോലെ വാർത്തയാവാൻ തയ്യാറല്ല’; ഹൈവേ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് ശ്രീധരൻ പിള്ള

കൊല്ലത്ത് ഇന്നലെ നടന്ന ബിജെപി പൊതുപരിപാടിയിലെ ജനപങ്കാളിത്തം പ്രധാനമന്ത്രിയ ആശ്ചര്യപ്പെടുത്തി

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ‌ പങ്കെടുത്തതിന്റെ പേരിൽ അന്ന് ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേരൻ വാർത്തയായിന്
സമാനമായ വിവാദങ്ങൾ‌ ഒഴിവാക്കാനാണെന്ന പി എസ് ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് പാർട്ടി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയില്‍ നടത്തിയ യാത്ര വൻ വിവാദമാണ് സൃഷ്ടിച്ചത്. ഇത്തരത്തിൽ വാർത്തകളുടെ ഭാഗമാവാൻ അഗ്രഹിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കൊല്ലത്ത് ഇന്നലെ നടന്ന ബിജെപി പൊതുപരിപാടിയിലെ ജനപങ്കാളിത്തം പ്രധാനമന്ത്രിയ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്തത് മുന്ന് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരായിരുന്നു. എന്നാൽ ഇക്കാര്യം മോദിയോട് അറിയിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ശ്രീധരൻ പിള്ള പറയുന്നു.

ഹിമാലയത്തില്‍ 3 മണിക്ക്‌ ഉണരും; കൊടുംതണുപ്പിൽ കുളിക്കും: തന്റെ പൂര്‍വ്വകാല ജീവിതം വിവരിച്ച് പ്രധാനമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍