UPDATES

വാര്‍ത്തകള്‍

പശ്ചിമ ബംഗാളില്‍ വലിയ മുന്നേറ്റവുമായി ബിജെപി, കൂടുതല്‍ സീറ്റുകളില്‍ ലീഡ് തൃണമൂലിന്

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു ദിവസം നേരത്തെ പരസ്യപ്രചാരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നിരുന്നു.

എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള സൂചനകളാണ് ബംഗാളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുന്നു. പടിഞ്ഞാറന്‍ ബംഗാളില്‍ അഞ്ച് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം തെക്കന്‍ ബംഗാളില്‍ 15 സീറ്റുകളില്‍ തൃണമൂല്‍ ലീഡ് ചെയ്യുകയാണ്. തൃണമൂല്‍ 24, ബിജെപി 16, മറ്റുള്ളവര്‍ രണ്ട് എന്നതാണ് നിലവിലെ ലീഡ് നില. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. കഴിഞ്ഞ തവണ രണ്ട് സീറ്റും 29 ശതമാനം വോട്ടുമുണ്ടായിരുന്ന സിപിഎമ്മിന്റെ വോട്ട് ശതമാനം 10ല്‍ താഴേയ്ക്ക് വീഴുന്ന നിലയാണ്. ഒരു സീറ്റില്‍ പോലും ലീഡില്ല.

ബംഗാളില്‍ തൃണമൂല്‍, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു ദിവസം നേരത്തെ പരസ്യപ്രചാരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നിരുന്നു. ദേശീയ തലത്തില്‍ തന്നെ പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ ഏറ്റവും ശക്തമായ പ്രചാരണം നടത്തിയത് മമതയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍