UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയന്ത്രണം തിരികെയെത്തുന്നു; കരിമണല്‍ ധാതു കയറ്റുമതി പൊതുമേഖലയിലേക്ക്

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.ആര്‍.ഇ.എല്‍. കരിമണലധിഷ്ഠിത വ്യവസായത്തിന്റെ നോഡല്‍ ഏജന്‍സിയായി മാറുന്നത്.

രാജ്യത്തെ കരിമണല്‍ ധാതുക്കളുടെ കയറ്റുമതി പൂര്‍ണമായും പൊതുമേഖലയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടെ വ്യാവസായിക, ആണവ മേഖലകള്‍ക്ക് ആവശ്യമായ കരിമണല്‍ ധാതുക്കളുടെ കയറ്റുമതി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിന് (ഐആര്‍ഇഎല്‍.) മാത്രമേ സാധ്യമാകു. എന്നാല്‍ കരിമണലിന്റെ ഖനനവും ധാതുക്കളുടെ വേര്‍തിരിക്കലും സ്വകാര്യമേഖലയില്‍ നിലനില്‍ക്കും.

പുതിയ തീരുമാനത്തോടെ കേരളത്തില്‍നിന്നുള്ള അനധികൃത കരിമണല്‍ക്കടത്തിന് അവസാനമാവുമെന്നാണ് വിലിരുത്തല്‍. ധാതുക്കളെ 98-എ എന്ന സീരിയല്‍ നമ്പറിന് കീഴില്‍ കൊണ്ടുവരികയും ഇന്ത്യന്‍ ട്രേഡ് ക്ലാസിഫിക്കേഷന്റെ(ഐ.ടി.സി-എച്ച്.എസ്.) രണ്ടാംപട്ടികയുടെ 26-ാം അധ്യായത്തില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കത്തിലൂടെ ചെയ്തിരിക്കുന്നത്. ഇല്‍മനൈറ്റ്, റൂട്ടൈല്‍, ടൈറ്റാനിയം സമ്പുഷ്ടമായ കരിമണലായ ല്യൂക്കോസിന്‍, സിര്‍ക്കോണ്‍, ഗാര്‍നെറ്റ്, സിലിമനൈറ്റ്, മോണോസൈറ്റ് (യുറേനിയം, തോറിയം) എന്നിവയുള്ള കരിമണലുകളാണ് പുതിയ പട്ടികയിലുള്ളത്. ഇതിനായി തീരദേശ കരിമണല്‍ കയറ്റുമതിനയവും ഭേദഗതിചെയ്തതായി മാതൃഭൂമി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആണവോര്‍ജവകുപ്പിന്റെ ശുപാര്‍ശപ്രകാരം വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് ഐആര്‍ഇഎല്‍. കരിമണലധിഷ്ഠിത വ്യവസായത്തിന്റെ നോഡല്‍ ഏജന്‍സിയായി മാറുന്നത്. അതേസമയം ധാതുക്കള്‍ക്ക് കയറ്റുമതിയുടെ കാര്യത്തില്‍മാത്രമാണ് നിയന്ത്രണം തിരികെ കൊണ്ടുവന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുമുള്ള എം.പി.മാര്‍ പാര്‍ലമെന്റിലും പുറത്തും ദീര്‍ഘകാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടതെന്ന് കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ നീക്കത്തോട് പ്രതികരിച്ചു.

എന്നാല്‍ കരിമണലുമായി ബന്ധപ്പെട്ട എല്ലാ നപടിക്രമങ്ങളും പൊതുമേഖലയിലേക്ക് തിരിച്ചുപോവില്ലെങ്കിലും അനധികൃത മണല്‍കടത്ത് ഉള്‍പ്പെടെയുള്ളവയില്‍ വലിയ തോതില്‍ കുറവ് പുതിയ നീക്കത്തോടെ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. 2006-നുമുമ്പ് പ്രത്യേക പട്ടികപദവി നല്‍കിയിയായിരുന്നു കരമണല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് പരിഗണിച്ചിരുന്നത്. പ്രത്യേക പട്ടികയിലുള്‍പ്പെടുത്തിയ ധാതുക്കളായി പരിഗണിച്ചിരുന്ന മുന്‍ നയം മാറ്റിയതോടെ 2007 ജനുവരി മുതല്‍ ആണവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുറേനിയവും തോറിയവും അടങ്ങിയ മോണോസൈറ്റ് ഒഴികെയുള്ളവ ധാതുക്കള്‍ ആര്‍ക്കുവേണമെങ്കിലും കയറ്റി അയയ്ക്കാമെന്ന സ്ഥിതിയായിരുന്നു.

കേരളത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലായി വെള്ളാനത്തുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയ അഴീക്കല്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് പ്രധാനമായും വിലകൂടിയ ധാതുക്കളടങ്ങിയ കരിമണലുള്ളത്.

ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍