ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.
തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വീടിനുള്ളില്‍ പൊട്ടിത്തെറി രണ്ട് കുട്ടികൾ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ഡാന്റേഴ്സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റോസ് (47), ഭാര്യ ബിന്ദു(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂത്ത മകന് സെലസ്ഫിയ(12) നാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ കിടന്നുറുങ്ങിയിരുന്ന മുറിക്കുള്ളിലായിരു സ്ഫോടനം. ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഉറങ്ങി കിടന്നിരുന്ന കുട്ടികളെ പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളി പടരുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.
എന്നാൽ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്ന മുറിക്കുള്ളിലായിരുന്നു കുട്ടികൾ ഉണ്ടായിരുന്നത്. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്. വീടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും രക്ഷപ്പെട്ട ബിന്ദുവും മൂത്ത മകനുമാണ് ഉണ്ടായിരുന്നത്. ഡാന്‍ഡേഴ്സ് വീടിന് പുറത്ത് കാറ് കഴുകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവമറിഞ്ഞ് വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് വീട്ടിലെ തീ അണച്ചത്.