കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ സ്ഫോടനത്തിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൈപ്പത്തികൾ തകർന്നു. കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്ല്യാരുടെ പറമ്പിലായിരുന്നു ഇന്നലെ രാത്രി സ്ഫോടനം നടന്നത്. ഇയാളുടെ മകനും ലീഗ് പ്രവർത്തകനുമായ സാലിമിനാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെയായിരുന്നും സ്പോടനമെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ സലാമിന്റെ കൈപ്പത്തികൾ മുറിച്ച് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. സലാമിന് പുറമെ മുനീർ എന്ന യുവാവിനും സ്ഫോടനത്തിൽ പരിക്കേറ്റു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
അതിനിടെ, രാത്രിയിലുണ്ടായ സംഭവം സ്ഥലം ഉടമ പൊലീസിൽ വിവരമറിയിച്ചില്ലെന്ന് പോലീസ് പറയുന്നു. സ്ഫോടനം നടന്ന സ്ഥലം ഇവർ വൃത്തിയാക്കിയതായും കുറ്റ്യാടി സി ഐ പറഞ്ഞു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.