UPDATES

ശ്രീലങ്ക: സ്ഫോടനങ്ങൾ എട്ടായി; മരണം 168; സുരക്ഷാപരമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി

3 ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പുറമേ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം

ശ്രീലങ്കയിലെ തുടർ സ്ഫോടനങ്ങളിൽ‌ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. ഷാംഗ്രി-ലാ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷകർക്ക് ലഭിച്ചിട്ടുള്ളത്.


ശ്രീലങ്കയിലെ തുടർ സ്ഫോടനങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇത്തരം പ്രാകൃത നടപടികൾക്ക് നമ്മുടെ മേഖലയിൽ സ്ഥാനമില്ലെ’ന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യ ശ്രീലങ്കൻ ജനതയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയുടെ സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയുടെ എല്ലാവിധ സഹായവും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.


തലസ്ഥാന നഗരമായ കൊളംബോയ്ക് സമീപത്ത് വീണ്ടും സ്ഫോടനം. ദഹെവാലയിലാണ് എഴാമത്തെ സ്ഫോടനം റിപ്പോർട്ട് ചെയ്തതതിന് പിറകെയാണ് തെക്കൻ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു സ്ഫോടനം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതിനിടെ തുടർസ്ഫോടനങ്ങൾ ഉൾ‌പ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.


ഈസ്റ്റർ‌ ദിനത്തിൽ രാവിലെ ശ്രീലങ്കയിലുണ്ടായ ആറ് വ്യത്യസ്ഥ സ്ഫോടനങ്ങളിൽ 168 പേർ കൊല്ലപ്പെട്ടതിന് പിറകെ തലസ്ഥാന നഗരമായ കൊളംബോയിൽ വീണ്ടും സ്ഫോടനം. കൊളംബോയ്ക്ക സമീപത്തെ ദഹെവാലയിലാണ് എഴാമത്തെ സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.


ശ്രീലങ്കൻ സ്പോടന പരമ്പരയിൽ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. കാസര്‍ഗോഡ് മൊഗ്രാല്‍പൂത്തുര്‍ സ്വദേശി പിഎസ് റസീന (58) ആണ് കൊല്ലപ്പെട്ടത്. ഷാംഗ്രില ഹോട്ടലിലെ സ്‌ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായാണ് ഇവര്‍ ശ്രീലങ്കയിലെത്തിയത്. റസീന ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോളായിരുന്നു സ്‌ഫോടനം.


അതേസമയം മരണസംഖ്യ ഉയരുകയാണ്. നിലവിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 168 ആയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. എന്നാൽ മരണ സംഖ്യ 120 പിന്നിട്ടതായാണ് വിവരം. സ്ഫോടനം നടന്ന് നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊച്ചികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച്‌ എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ്  സ്ഫോടനങ്ങളുണ്ടായത്.


സ്ഫോടനം നടന്ന സിനമോൺ ഗ്രാന്റെ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമെന്ന് വാര്‍ത്താ ഏജൻസിയായ എപി റിപ്പോർട്ട്. ഇവിടെ യുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിനിടെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി അടിയന്തിര സുരക്ഷാ യോഗം വിളിച്ചു. അതിനിടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 52 കടന്നു.


പ്രദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര.


കൊളംബോ നാഷനൽ ഹോസ്പിറ്റൽ അധികൃതർ നൽകുന്ന 260 ഓളം പേരെ അഡ്മിറ്റ് ചെയ്തതായി പറയുന്നു. സിയോൺ ചർച്ചിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് 300 ഓളം പേരും ചികിൽസ തേടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനം നടന്ന സ്ഥലങ്ങളുടെ നിയന്ത്രണങ്ങൾ‌ പോലീസ് ഏറ്റെടുത്തിട്ടുണ്ട്.


കുടുതൽ സ്ഫോടനം ഉണ്ടായ്ക്കുമെന്ന് മുന്നറിയിപ്പ്; വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശം

സ്ഫോടനത്തിൽ പരിക്കേറ്റ് 300 പേർ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയതായാണ് റിപ്പോർട്ട്. അതേസമയം, സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികളോട് വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് അധികൃതർ നിര്‍ദേശിച്ചതായി റിപ്പോർട്ട്. ശ്രീലങ്കയിലെ മലയാളി സമാജത്തെ ഉദ്ധരിച്ച് മനോരമയാണ് റിപ്പോർട്ട് ചെയ്തത്.

മരണ സംഖ്യ 40 ലേക്ക് ഉയർന്നു, സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ശ്രീലങ്കൻ ഹൈമ്മീഷനിൽ നിന്നും വിവരങ്ങൾ തേടിയതായും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലായിരുന്നു വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.

സ്ഥിതിഗതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ. ഹെൽപ് ലൈൻ സംവിധാനം ആരംഭിച്ചു.

വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ; +94777903082, +94112422788, +94112422789

പള്ളിയിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ/ വീഡിയോ


 

ഈസ്റ്റർ പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പള്ളിയിൽ ഉള്‍പ്പെടെ വിവിധയിടങ്ങളിൽ സ്ഫോടനം. സംഭവത്തിൽ 25 ൽ അധികം  പേർ മരിച്ചതായാണ്  ആദ്യ റിപ്പോർട്ടുകൾ. 150 ഓളം പേർക്ക് പരിക്കേറ്റതായും അധികൃതർ പറയുന്നു. മരണ സംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

3 ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പുറമേ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം. കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയില്‍ ഉണ്ടായ സ്ഫാടനത്തിൽ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം. സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യന്‍ പള്ളികളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ വിദേശികളും ഉൾപ്പെടുന്നതായാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍