UPDATES

വൈറല്‍

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 2012ലെ ട്വീറ്റ് അക്ഷയ് കുമാര്‍ പിന്‍വലിച്ചു

2012ല്‍ എല്ലാവരും ആസ്വദിച്ച അക്ഷയ്കുമാറിന്റെ ട്വറ്റ് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്ന ഇക്കാലത്ത് പിന്‍വലിക്കപ്പെട്ടിന് പിന്നിലെ കാരണം ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് 2012ല്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ ട്വീറ്റ് പിന്‍വലിച്ചു. ദിനം പ്രതി ഇന്ധന വില വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമായ ആക്ഷയ് കുമാറിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും പ്രചരിച്ചതോടെയാണ് താരം പിന്‍വലിച്ചതെന്നാണ് വിലയിരുത്തല്‍. ഇന്ധന വില വര്‍ധനയ്ക്ക് സാഹചര്യം ഒരുങ്ങുന്നുണ്ട്, നിങ്ങളുടെ പഴയ സൈക്കിളുകള്‍ പൊടിതട്ടിയെടുക്കേണ്ട സമയമായിട്ടുണ്ട് എന്നുമായിരുന്നു അക്ഷയ്കുമാറിന്റെ പഴയ ട്വീറ്റ്.

എന്നാല്‍ 2012ല്‍ എല്ലാവരും ആസ്വദിച്ച അക്ഷയ് കുമാറിന്റെ ട്വീറ്റ് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്ന ഇക്കാലത്ത് പിന്‍വലിക്കപ്പെട്ടതിന് പിന്നിലെ കാരണംവ്യക്തമല്ല. ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. താരത്തിനോട് അടുപ്പമുള്ളവര്‍ വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാട് ആരായണമെന്നും ആവശ്യം ഉയരുന്നുണ്ട്.

2014ന് മുന്‍പ് പലതരത്തിലുുള്ള തമാശകള്‍ ഷെയര്‍ ചെയ്ത് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അമിതാബ് ബച്ചന്‍, അശോക് പണ്ഡിറ്റ്, അനുപം ഖേര്‍, വിവേക് അഗ്നിഹോത്രി തുടങ്ങി പ്രമുഖരടക്കം നിരവധി പേര്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിശബ്ദരായിരുന്നു. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ ഒരുസമയത്ത് നിരന്തരം പ്രതികരിച്ചിരുന്ന ബച്ചന്‍ 2014ന് ശേഷം പെട്രോള്‍ വില പരിശോധിച്ചില്ലെന്നാണ് കരുതുന്നതെന്നും സാമുഹികമാധ്യമങ്ങള്‍ പരിഹസിക്കുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച നിലപാട് മാറ്റുന്ന രാഷ്ട്രീയ കാപട്യമാണ് ഇവരുടേത്, ബിജെപി ഭരണത്തില്‍ പെട്രോള്‍ വില ഉയരുന്നത് നല്ലകാര്യമായാണ് അക്ഷയ്കുമാര്‍, ബച്ചന്‍ എന്ന കാണുന്നതെന്നും സാമൂഹിക മാധ്യമങ്ങള്‍ ആരോപിക്കുന്നു.

 

<strong><span style=”color: #0000ff;”>അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.</span></strong>

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍