UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് ഹിറ്റ് പിങ്ക് തമിഴിലേക്ക്; നായകനായി അജിത്ത്

‘തീരണ്‍  അധികാരം ഒന്‍ഡ്രു’ എന്ന ചിത്രത്തിന് ശേഷം എച് വിനോദ്  സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത ബോളിവുഡ് നിമ്മാതാവ് ബോണി  കപൂര്‍.

അമിതാ ബച്ചന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക്. പ്രധാന വേഷത്തില്‍ എത്തുന്നതോ തല അജിത് കുമാര്‍.
‘തീരണ്‍  അധികാരം ഒന്‍ഡ്രു’ എന്ന ചിത്രത്തിന് ശേഷം എച് വിനോദ്  സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത ബോളിവുഡ് നിമ്മാതാവ് ബോണി  കപൂര്‍. ഇത് ആദ്യമായിട്ടാണ് അദ്ദേഹം തമിഴില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത് .ചിത്രത്തിന്റെ ഓഫീസില്‍ ലോഞ്ച് ഇന്നലെ ചെന്നൈയില്‍ നടന്നു.
 ‘തീരണ്‍  അധികാരം  ഒന്‍ഡ്രു’ എന്ന കാര്‍ത്തി ചിത്രത്തിലൂടെ ഏറെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് എച് .വിനോദ്. അജിത്ത് ഉം വിനോദും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. കൂടതെ ബോളിവൂഡില്‍ ബോസ്ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരേപോലെ നേടിയ അമിതാബ് ബച്ചന്‍ ചിത്രം ‘പിങ്ക് ‘ ന്റെ റീമേക് കൂടെ ആകുമ്പോള്‍ ചിത്രം ഗംഭീര വിജയം ആകും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍.
അന്തരിച്ച പ്രശസ്ത നടി ശ്രീദേവി യുടെ ഭര്‍ത്താവു കൂടിയായ ബോണി കപൂര്‍ അജിത് ന്റെ കൂടെ സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചു്. ശ്രീ ദേവി അഭിനയിച്ച ‘ഇംഗ്ലീഷ് വിന്‍ക്ലിഷ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചു് ശ്രീദേവി അജിത്തിനോട് ഒരു ചിത്രം നിര്‍മിക്കാന്‍ ഉള്ള ആഗ്രഹം പങ്കുവെയ്ച്ചിരിന്നു. പിന്നീട് അജിത് തന്നെ ആണ് പിങ്ക് റീ മേക്ക് ചെയ്യാം എന്ന് ശ്രീദവിയോട് പറഞ്ഞത് എന്നും  ബോണി കപൂര്‍ ചിത്രത്തിന്റെ ലോഞ്ച് ല്‍ പറഞ്ഞു .ഉടന്‍ തന്നെ അവള്‍ സമ്മതിച്ചെന്നും ,അജിത് സര്‍ ന് ഈ ചിത്രം തമിഴ് ലെ തന്നെ ഒരു മികച്ച ചിത്രമായി മാറ്റാന്‍ സാധിക്കുമെന്നും പറഞ്ഞു . എന്നും തമിഴ് ഇന്‍ഡസ്ടറി യോട് പ്രേത്യേക സ്‌നേഹമാണെന്നും ,തമിഴ് ലെ ആദ്യ ചിത്രം തന്നെ അജിത് ന് ഒപ്പം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്ത്തു.സംവിധായകനില്‍ അദ്ദേഹത്തിനുള്ള വിശ്വാസവും ബോണി കപൂര്‍ പങ്കുവെയ്ച്ചു.
ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടട്ടില്ല. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് യുവന്‍ ശങ്കര്‍ രാജ് ആണ്.ചിത്രം 2019 മെയ് ല്‍ തീയേറ്ററുകളില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്നും ,അജിത്തിനോടൊപ്പം മറ്റൊരു ചിത്രം 2019 ൽ  ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍