UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

സ്ഫോടനത്തിൽ ഗോകുലിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കണ്ണൂർ നടുവിൽ പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് താഴെ വീണ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. ആർഎസ്എസ് പ്രവർത്തകനായ ഷിബുവിന്റെ വീട്ടിലായിരുന്നു സ്ഫോടനം. അപകടത്തിൽ ഷിബുവിന്റെ മകൻ എം.എസ്.ഗോകുൽ (8), ഇളം പാവിൽ ശിവകുമാറിന്റെ മകൻ കാഞ്ചിൻ കുമാർ (12) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ ഗോകുലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിൽ ഗോകുലിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീടിന് മുൻപിൽ സ്ഥാപിച്ചിരുന്ന പക്ഷി കൂടിൽ നിന്ന് താഴെ വീണ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകി കണ്ണൂർ കൊയിലി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍