UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുൽവാമ; പാക്ക്, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഡ‍ൽഹിയിലെ വ്യാപാരികൾ

പുതിയ സാഹചര്യത്തിൽ രാജ്യത്ത് പാക്കിസ്താൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തണമെന്നും സംഘട ആവശ്യപ്പെടുന്നു.

പുൽവാമയിൽ 40 സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാക്ക്, ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാന്‍ ആഹ്വാനം. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് വ്യാപാരികൾ ഉൾപ്പെടെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായി ബഹിഷ്കരണത്തോടൊപ്പം പൊതു ബന്ദും തിങ്കളാഴ്ച പൊതു ബന്ദ് ആചരിക്കാനും ഇവർ തയ്യാറായി.

ഡൽഹിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ചാന്ദിന് ചൗക്ക്, ഖാറി ബോലി, നയാ ബസാർ, ചൗരി ബസാർ, കാശ്മീരി ഗേറ്റ്, സദാര്‍ ബസാർ, കരോള്‍ ഭാഗ് എന്നിവിടങ്ങളിലായിരുന്നു ബന്ദ് ആചരിച്ചതെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേർസ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേവാൾ പറയുന്നു. പ്രതിവർഷം 3500 കോടിയുടെ ഇറക്കുമതിയാണ് പാക്കിസ്താനിൽ നിന്നം നടത്തുന്നത്. പുതിയ സാഹചര്യത്തിൽ രാജ്യത്ത് പാക്കിസ്താൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തണമെന്നും സംഘട ആവശ്യപ്പെടുന്നു.

കൂടാതെ, ചൈനയിൽ നിന്നും ഇക്കുമതിക്ക് അധിക നികുതി ചുമത്താനും സർക്കാർ തയ്യാറാവണം. ഇതിലൂടെ ഇവിടെ നിന്നുള്ള അമിത ഇറക്കുമതി നിയന്തിക്കാനാവുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍