UPDATES

വീഡിയോ

ധര്‍മ്മടത്ത് രാജ്യാന്തര നിലവാരത്തിലുള്ള ആയുര്‍വേദ കേന്ദ്രം; മുഖ്യന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ബിആര്‍ ഷെട്ടി

വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ധര്‍മ്മടം തുരുത്ത് ആയുര്‍വേദ കേന്ദ്രത്തിന് വളരെ അനുയോജ്യമാണ്. സ്ഥലം വിട്ടുകിട്ടുന്നതിനായ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ഷെട്ടി പറയുന്നു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് രാജ്യാന്തര നിലവാരത്തിലുള്ള ആയുര്‍വേദ കേന്ദ്രം ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി ബി അര്‍ ഷെട്ടി. ദേശീയ അന്താരാഷ്ട തലത്തില്‍ മെഡിക്കല്‍ കോളജുകള്‍ അടക്കം സ്വന്തമായുള്ള ബി അര്‍ ഷെട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കണ്ണുരില്‍ ആയുര്‍വേദ കേന്ദ്രം ആരംഭിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഇതിനായി ധര്‍മ്മടം തുരുത്തിനെ ഉപയോഗിക്കുമെന്നും ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെട്ടി വ്യക്തമാക്കുന്നു.
വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ധര്‍മ്മടം തുരുത്ത് ആയുര്‍വേദ കേന്ദ്രത്തിന് വളരെ അനുയോജ്യമാണ്. സ്ഥലം വിട്ടുകിട്ടുന്നതിനായ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ഷെട്ടി പറയുന്നു.
കണ്ണുരിലെ ആയുര്‍വേദ കേന്ദ്രത്തിന് പുറമെ ശബരിമലക്കടുത്തുള്ള ആദിവാസി മേഖലയില്‍ ആശുപത്രി സ്ഥാപിക്കാനും പദ്ധതിയുണ്ട്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജ ശേഖരന്റെ പ്രത്യേക ആവശ്യപ്രകാരമാണിത്. മോഹന്‍ ലാലിനെ നായകനാക്കി എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന രണ്ടാമുഴം എന്ന സിനിമയുടെ നിര്‍മ്മാതാവുകൂടിയാണ് ബി ആര്‍ ഷെട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍