UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയെ വിഴുങ്ങിയ പുക പിൻവാങ്ങുന്നു; ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തിന് പിന്നിൽ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി അധികൃതര്‍

തീപിടുത്തത്തില്‍ സംശയം ഉന്നയിച്ച് നഗരസഭാ മേയര്‍ സൗമിനി ജയിൻ‌ രംഗത്തെത്തി.

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം നിയന്ത്രണ വിധേയം. എന്നാല്‍ പൂർണമായും അണയ്‍ക്കാനുള്ള ശ്രമം ഫയർ ഫോഴ്‍സ് യൂണിറ്റുകൾ ഇപ്പോഴും തുടരുകയാണ്. രാവിലെയുണ്ടായ അഗ്നിബാധയെ മൂലം പ്ലാന്‍റിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ വരെ രൂക്ഷമായി പടർന്ന പുക പടർന്നിരുന്നു. വൈറ്റില, കടവന്ത്ര, മരട്, അമ്പലമുകള്‍, മറൈന്‍ട്രൈവ്, കതൃക്കടവ് എന്നീ പ്രദേശങ്ങളിലേക്കായിരുന്ന പുക വ്യാപിച്ചത്. ചമ്പക്കര കാക്കനാട് മേഖലകളിൽ അതിരൂക്ഷമായ പുക ഉണ്ടായിരുന്നു. ആളുകൾക്ക് മൂക്ക് പൊത്താതെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും റിപ്പോർട്ടുളുണ്ടായിരുന്നു.

അതിനിടെ, ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. 12 കോടി രൂപ മുടക്കി ഒരു പ്ലാന്‍റ് നിർമിച്ചിരുന്നുവെങ്കിലും ആറു മാസത്തിനകം അത് നിശ്ചലമായിരുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. ഇന്ന് 11 മണിക്ക് കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കുമെന്നും എംഎൽഎ പറയുന്നു.

അതിനിടെ ബ്രഹ്മപുരം പ്ലാന്റിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ സംശയം ഉന്നയിച്ച് നഗരസഭാ മേയര്‍ സൗമിനി ജയിൻ‌ രംഗത്തെത്തി. ആസൂത്രിതമായി തീയിടുന്നതാണോയെന്നാണ് മേയർ സംശയം ഉന്നയിച്ചത്. ഇക്കാര്യം കണ്ടെത്താന്‍ അടിയന്തര അന്വേഷണം വേണമെന്ന് മേയര്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത്. പ്ലാന്‍റിന്‍റെ ഒരറ്റത്ത് നാല് ഭാഗത്തു നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ പടർന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുർഗന്ധവുമായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടരുകയാണ്. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചിയിൽ വൻ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസം മാത്രം നാല് തവണ മാലിന്യക്കൂമ്പാരങ്ങൾക്ക് മേൽ തീ പടർന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍