UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുവിധു ആഘോഷത്തിനായി പ്രത്യേക ട്രെയിന്‍; നീലഗിരി സര്‍വീസ് മൊത്തമായി ബുക്ക് ചെയ്ത് ബ്രിട്ടീഷ് ദമ്പതികള്‍

സതേണ്‍ റെയില്‍ വേയുടെ ഭാഗമായ മേട്ടുപ്പാളയം- ഉദയമണ്ഡലം പാതയിലൂടെ ഓടുന്ന തീവണ്ടിയുടെ പ്രത്യേക സര്‍വീസ് 3 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ബുക്ക് ചെയ്തത്.

പുകതുപ്പിക്കൊണ്ട് മലമ്പാതകള്‍ പിന്നിട്ടുകൊണ്ട് ഊട്ടിയിലേക്ക് കിതച്ചെത്തുന്ന എന്നും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ നീലഗിരി പൈതൃക പാതയില്‍ ഓടുന്ന ഇതേ തീവണ്ടിയുടെ ഒരു ട്രിപ്പ് മധുവിധു ആഘോഷിക്കുന്ന ദമ്പതികള്‍ക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം. ബ്രിട്ടീഷ് നവ ദമ്പതികളായ ഗ്രഹാം വില്ല്യം ലെയ്‌നും സില്‍വിയ പ്ലാസിക്ക് എന്നിവരുടെ മധുവിധുയാത്രകളുടെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. സതേണ്‍ റെയില്‍ വേയുടെ ഭാഗമായ മേട്ടുപ്പാളയം- ഉദയമണ്ഡലം പാതയിലൂടെ ഓടുന്ന തീവണ്ടിയുടെ പ്രത്യേക സര്‍വീസ് 3 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ബുക്ക് ചെയ്തത്. ഇത്തരത്തില്‍ ട്രെയിന്‍ മൊത്തമായി ബുക്ക് ചെയ്യുന്ന സംഭവവും ആദ്യത്തേതാണ്.

തങ്ങളുടെ മധുവിധുയാത്ര അവിസ് മരണീയമാക്കുകയാണ് ഇത്തരമൊരു നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ദമ്പതികളുടെ പ്രതികരണം. ഐആര്‍സിടിസി വെബ് സൈറ്റ് മുഖേനയായിരുന്നു ബുക്കിങ്ങ്. വെള്ളിയാഴ്ച രാവിലെ 9.10 ന് മേട്ടുപ്പാളയത്തു നിന്നും പുറപ്പെട്ട തീവണ്ടി ഉച്ചതിരിഞ്ഞ് 2.40 ഓടെ ഊട്ടിയിലെത്തി. ദമ്പതികള്‍ക്കായി മേട്ടുപ്പാളയം കൂനൂര്‍ സ്റ്റേഷനുകളില്‍ പ്രത്യേക സ്വീകരണവും സ്റ്റേഷന്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

നീലഗിരി ടൂറിസം പ്രമോഷന്റെ ഭാഗമായാണ് സേലം ഡിവിഷന് കീഴിലുള്ള ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തിയത്. 120 സീറ്റുകളുള്ള ട്രെയിനാണ് പൈതൃത പാതയില്‍ സര്‍വീസ് നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍