UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയെ പുറത്തുനിർത്തലാണ് ലക്ഷ്യം; കോൺഗ്രസിന് പിന്തുണ: മായാവതി

മറ്റൊരു സാധ്യത ഇല്ലാത്തതിനാല്‍ മാത്രമാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്.

ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ് പി. പിന്തുണ സംബന്ധിച്ച് ഇനി സംശയങ്ങള്‍ ആവശ്യമില്ലെന്നും പാര്‍ട്ടി അധ്യക്ഷ മായാവതി പ്രതികരിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മായാവതിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങള്‍ പൂര്‍ണമായും ബിജെപിക്കും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനവിരുദ്ധ രാഷ്ട്രീയത്തിനും എതിരാണെന്ന് തെളിയിക്കുന്നതാണ് ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്നാല്‍ മറ്റൊരു സാധ്യത ഇല്ലാത്തതിനാല്‍ മാത്രമാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്. ഭാരിച്ച ഹൃദയ വേദനയോടെയാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നം മായാവതി പറയുന്നു. കോൺഗ്രസിനോടുള്ള വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെയാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും മായാവതി വ്യക്തമാക്കുന്നു.

പാവപ്പട്ടവര്‍ക്കും, ദളിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി എസ് പി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇത് തിരിച്ചടിയാണെന്ന് തിരിച്ചറിയുന്നു. മധ്യപ്രദേശിൽ രണ്ടും രാജസ്ഥാനിൽ ആറ് എംഎൽഎമാരും ബിജെപിക്ക് ഉണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് തീരുമാനം.  ബിജെപിയുടെ രാഷ്ട്രീയത്തോട് ഒരു സാഹചര്യത്തിലും ഒത്തുപോവാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണെന്നും മായാവതി പറയുന്നു.

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശും തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയാവാന്‍ കമല്‍നാഥ്

 

 

യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ 59 ശതമാനം സീറ്റുകളിലും ബിജെപി തോറ്റു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍