UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് നഗരത്തില്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇതു വരെ ആറുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല

പാലക്കാട് നഗരത്തില്‍ രണ്ടു നിലക്കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡിന് സമീപത്തുള്ള മൂന്നു നിലക്കെട്ടിടമായ സരോവര്‍ ഹോട്ടലാണ് ഉച്ചയോടെ നിലം പൊത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. കെട്ടിടം പൂര്‍ണമായും നിലം പൊത്തിയ നിലയിലാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും  ഇതു വരെ ആറുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല.

മേഖലയില്‍ പോലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. കെടിടത്തിന്റെ താഴത്തെ നിലയിലുള്ള ഹോട്ടലില്‍ അറ്റ കുറ്റപ്പണികള്‍ നടക്കുന്നതിനിടെ തുണ് മറ്റിയപ്പോഴായുരുന്നു അപകടം. തൃശ്ശുരില്‍ നിന്നുള്ള ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍