UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നതഉദ്യോഗസ്ഥനെതിരേ വ്യവസായിയുടെ അഴിമതി ആരോപണം; പരാതിക്കാരനെ അറസ്റ്റ് ചെയ്ത് യുപി പോലിസ്

സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേരുപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ അഴിമതി ആരോപണം ഉന്നയിച്ച വ്യവസായി അശോക് ഗുപ്തയെ പോലിസ് അറസ്റ്റ്‌ചെയ്തു. യുപി സര്‍ക്കാരിനു കീഴിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ ഐഎഎസ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിനയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 25 ലക്ഷം രൂപ കൈക്കുലി ആവശ്യപ്പെട്ടെന്ന് ആരോപണം ഉന്നയിച്ച അശോക് ഗുപ്തയെയാണ് പോലിസ് പിടികൂടിയത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേരുപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ഗുപ്തയുടെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും ലഖ്‌നൗ പോലിസ് മേധാവി പ്രതികരിച്ചു. എന്നാല്‍ ഗുപതയെ എവി്‌ടെക്കാണ് കൊണ്ടുപോയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

്അതേസമയം ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഗുപ്ത നേരത്തെ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രില്‍ 18ന് ഗുപത യുപി ഗവര്‍ണര്‍ റാം നായിക്കിനും പരാതി അയച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 30 ന് ആദിത്യനാഥിന് കൈമാറിയ പരാതി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍