UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഎസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്നും രാജിവച്ചു

പുരസ്‌കാര വിതരണചടങ്ങില്‍ മുഖ്യതിഥി വേണ്ടെന്ന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പുവച്ചവ്യക്തി കൂടിയായിരുന്നു സിഎസ്  വെങ്കിടേശ്വരന്‍.

എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ് വെങ്കിടേശ്വരന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്നും രാജിവച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവയ്ച്ചതായാണ് വിവരം.

പുരസ്‌കാര വിതരണചടങ്ങില്‍ മുഖ്യതിഥി വേണ്ടെന്ന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പുവച്ചവ്യക്തി കൂടിയായിരുന്നു സിഎസ്  വെങ്കിടേശ്വരന്‍. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍ അടക്കം ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ല്യുസിസി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്. പുരസ്‌കാരം സമ്മാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മുഖ്യതിഥിയായി മറ്റൊരാളെ വിളിക്കുന്നത് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍