UPDATES

വ്യക്തികളെയും എന്‍ഐഎക്ക് ഭീകരനായി പ്രഖ്യാപിക്കാം; യുഎപിഎ നിയമ ഭേദഗതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം

ഡിഎൻഎ ബില്ലിൽ ദേശീയ, മേഖലാ തലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കുകൾക്കു നിർദേശം

ഇന്ത്യയിലും വിദേശത്തും അന്വേഷണം നടത്തുന്നതുൾപ്പെടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധം എൻഐഎ, യുഎപിഎ നിയമങ്ങളിൽ കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നു. ഇതിനായുള്ള ബില്ലുകൾക്ക് തിങ്കളാഴ്ച ചേർന്ന മന്ത്രി സഭായോഗം അനുമതി നൽകിയതായി ദേശീയ മാധ്യമങ്ങളായ ദി ട്രിബ്യൂൺ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകരപ്രവർത്തനങ്ങളിലും കേസെടുക്കാൻ അധികാരം ലഭിക്കുന്നതും, വ്യക്തികളെ തിരിച്ചറിയുന്നതിന് ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതി നൽകുന്നതുമുൾ‌പ്പെടെയാണ് ഭേദഗതിക്കൊരുങ്ങുന്ന ബില്ലുകൾ.

നിയമ ഭേദഗതി നിലവിൽ വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളും എൻഐഎക്ക് നേരിട്ട് അന്വേഷിക്കാനാകും. ഇതിനൊപ്പം യുഎപിഎ നിയമത്തിലെ ഭേദഗതി കൂടി പ്രാബല്ല്യത്തിൽ വന്നാൽ ഒരു വ്യക്തിയെ ഭീരനായി പ്രഖ്യാപിക്കാനും എൻഐഎയ്ക്കു അധികാരം ലഭിക്കും. നേരത്തെ സംഘടകളെമാത്രമായിരുന്നു ഇത്തരത്തിൽ പ്രഖ്യാപിക്കാവുമായിരുന്നുള്ളു. യുഎപിഎ നിയമത്തിലെ സെക്ഷൻ 4 ആണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നത്.

ഭേദഗതി ഉദ്ദേശിക്കുന്ന ഡിഎൻഎ ബില്ലിൽ ദേശീയ, മേഖലാ തലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കുകൾക്കു നിർദേശമുണ്ട്. ഡിഎൻഎ പരിശോധന നടത്തുന്ന എല്ലാ ലാബുകൾക്കും റജിസ്ട്രേഷൻ ഉറപ്പാക്കാണം. ഡിഎൻഎ പരിശോധന നടത്താൻ വ്യക്തിയുടെ സമ്മതപത്രം ഉറപ്പാക്കണം എന്നിവയാണ് ഇതിലെ വ്യവസ്ഥകൾ. കുറ്റകൃത്യ സ്ഥലത്തു നിന്നുളള വിവരങ്ങൾ, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎൻഎ വിവരങ്ങൾ എന്നിവ മേഖലാ കേന്ദ്രങ്ങളിൽ സൂക്ഷിക്കും. എന്നാൽ 7 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളിലും മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും ഡിഎന്‍എ ശേഖരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ സമ്മതം വേണ്ടെന്നും നിയമം വ്യക്തമാക്കുന്നു.

എൻഐഎ ആക്റ്റ് 2011, യുഎപിഎ നിയമങ്ങൽ ഭേദഗതി ചെയ്യാനായി 2017 മുതൽ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചിരുന്നു. 16ാം ലോക്സഭ ജനുവരിയിൽ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടുകയായിരുന്നു. എന്നാൽ പുതിയ 3 ബില്ലുകളും ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് നീക്കം. എന്നാല്‍ റിപ്പോർട്ടുകളോട് പ്രതികരിക്കാന്‍ ആഭ്യന്തമന്ത്രാലയമോ, എൻഐഎ വൃത്തങ്ങളോ തയ്യാറായിട്ടില്ല.

ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയാന്‍ കഴിയുന്ന വീട്ടില്‍ ഇച്ഛാശക്തിയോടെ നേടിയ വിജയം, പണിയ കോളനിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലെത്തുന്ന ദിവ്യയുടെ കഥ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍