UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോംബെ എയര്‍പോര്‍ട്ടാണോ എന്ന് വിളിച്ചയാള്‍, ബോംബുണ്ട് എന്ന് കേട്ടയാള്‍; ബോംബും ബോംബെയും പിന്നെ ‘ഹേ’യുമുണ്ടാക്കിയ ഭീതി

എയര്‍പോര്‍ട്ട് സ്റ്റാഫ് സെക്യൂരിറ്റി അലാം ഓണാക്കി. രണ്ട് മണിക്കൂറോളം ഇത് നീണ്ടു.

മുംബയ് എയര്‍പോര്‍ട്ടില്‍ തൊഴിലവസരം അന്വേഷിച്ച് ഒരു കോള്‍ വന്നു. ഇത് ബോംബെ എയര്‍പോര്‍ട്ട് ആണോ (ബോംബെ എയര്‍പോര്‍ട്ട് ഹേ) എന്നാണ് ഹിന്ദിയില്‍ ചോദിച്ചത്. എന്നാ മറുതലയ്ക്കലുള്ളയാള്‍ കേട്ടത് ബോംബ് ഹേ എയര്‍പോര്‍ട്ട് പേ (ബോംബുണ്ട്) എന്നും. ഇത് മുംബയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ കുറേ നേരത്തേയ്ക്ക് സുരക്ഷ സംബന്ധിച്ച് ഭീതിയും ആശങ്കയുമുണ്ടാക്കി.

എയര്‍പോര്‍ട്ട് സ്റ്റാഫ് സെക്യൂരിറ്റി അലാം ഓണാക്കി. രണ്ട് മണിക്കൂറോളം ഇത് നീണ്ടു. ഭീതിയുടെ അന്തരീക്ഷമുണ്ടാക്കി. ഇത് രണ്ടാം തവണയാണ് മുംബയ് വിമാനത്താവളത്തില്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണയുടെ ഭാഗമായി സുരക്ഷാ ആശങ്ക ഉയര്‍ന്നത്. 2018 ജനുവരിയില്‍ മുംബയ് – ഡല്‍ഹി വിമാനം സബന്ധിച്ച് അന്വേഷിച്ചയാള്‍ BOM – DEL (മുംബയ്, വിമാനത്താവളങ്ങളുടെ കോഡ്) എന്നാണ് പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍