UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിലെ ക്യാംപ് ഫോളോവേഴ്‌സ് നിയമനം പിഎസ്‌സിക്ക് വിടുന്നു

ചട്ടങ്ങള്‍ ഒരു മാസത്തിനകം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് രൂപീകരിക്കാനൊരുങ്ങുകയാണെന്നും റിപോര്‍ട്ട് പറയുന്നു.

പോലീസിലെ ക്യാംപ് ഫോളോവേഴ്‌സിന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ദാസ്യപ്പണിയാണെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും താല്‍ക്കാലിക നിയമനവുമായി നടത്തുന്ന പൊലീസിലെ ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്‌സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതിനുള്ള ചട്ടങ്ങള്‍ ഒരു മാസത്തിനകം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് രൂപീകരിക്കാനൊരുങ്ങുകയാണെന്നും റിപോര്‍ട്ട് പറയുന്നു.

2011 ല്‍ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പിഎസ്‌സിക്കു വിട്ടിരുന്നെങ്കിലും സ്‌പെഷല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പിഎസ്സിക്കു കഴിഞ്ഞിരുന്നില്ല. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനം പിഎസ്‌സി വഴിയാക്കണമെന്നു ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

2007ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ മാനദണ്ഡങ്ങള്‍ പ്രകാരം പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. വകുപ്പ് മേധാവികളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചായിരിക്കും കരട് ചട്ടങ്ങള്‍ തയ്യാറാക്കുക. ക്യാംപ് ഫോളോവര്‍മാരുടെ നിയമനത്തിനായി ഇപ്പോള്‍ നിലവിലുള്ള കരട് ചട്ടങ്ങളുടെ മാതൃക കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയി റിപോര്‍ട്ട് ചുണ്ടിക്കാട്ടുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍