UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശ്ശൂര്‍-ഗുരുവായൂര്‍ പാത തുറന്നില്ല; പല പാസഞ്ചര്‍ ട്രയിനുകളും ഇന്നും റദ്ദാക്കി

എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ 23 സ്ഥലങ്ങളിലായുള്ള വേഗനിയന്ത്രണം തുടരും.

പ്രളയത്തിന് ശേഷം താറുമാറായ കേരളത്തിലെ തീവണ്ടി ഗതാഗതം തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയൊഴികെ പൂര്‍ണ സജ്ജമായി. തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകള്‍ക്കു കീഴിലെ എല്ലാ പാതകളിലും ട്രയിനുകള്‍ പതിവുപോലെ ഓടിത്തുടങ്ങി. തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ പലയിടത്തു റെയില്‍പാളത്തിനടിയിലെ മെറ്റല്‍ ഒഴുകിപ്പോയതാണ് തിരിച്ചടിയായത്.

എന്നാല്‍ പാതകള്‍ ശരിയാക്കിയെങ്കിലും മധുര ഡിവിഷനു കീഴില്‍ വരുന്ന കൊല്ലം പുനലൂര്‍ റൂട്ടുകളില്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുന്ന കാര്യത്തില്‍ അറിയിപ്പ് വന്നിട്ടില്ല. ഇന്നത്തോടെ ഗതാഗതം പൂര്‍മായി തുടരാനവുമെന്നാണ് പ്രതീക്ഷ. കൊല്ലം-പുനലൂര്‍ റൂട്ടിലെയും തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലെയും പാസഞ്ചറുകളും ബുധനാഴ്ച ഓടില്ല.
ഇതോടൊപ്പം എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ 23 സ്ഥലങ്ങളിലായുള്ള വേഗനിയന്ത്രണം തുടരും. അറ്റകുറ്റപ്പണി അറ്റകുറ്റപ്പണി നടത്തി വണ്ടി ഓടിത്തുടങ്ങിയ പാളത്തില്‍ ട്രാക്ക് മെഷീന്‍ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി മാത്രമേ പരമാവധി വേഗം പുനസ്ഥാപിക്കൂ. ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (16341) ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഓടില്ല.

അതിനിടെ പ്രളയത്തിന് ശേഷം തുടര്‍ന്നുവന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധാക്കിയ നടപടി ഇന്നും തുടരും. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് (16308) കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361), പാലക്കാട്-പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16792/16791), ആലപ്പുഴ-കായംകുളം-ആലപ്പുഴ പാസഞ്ചര്‍ (56377/378), കൊല്ലം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (66310), ഷൊര്‍ണൂര്‍-എറണാകുളം-ഷൊര്‍ണൂര്‍ (56361/56364) പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394), കൊല്ലം-ആലപ്പുഴ-എറണാകുളം മെമു (66302/66303), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), കോട്ടയം-നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56362/56363), പാലക്കാട്-എറണാകുളം-പാലക്കാട് മെമു (66611/66612) എന്നിവ ബുധനാഴ്ച ഓടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍