UPDATES

സിനിമാ വാര്‍ത്തകള്‍

ഐഎഫ്എഫ്‌കെ റദ്ദാക്കുന്നത് മണ്ടത്തരം: അടൂര്‍ ഗോപാലകൃഷ്ണന്‍

ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സിനിമകളുടെ എണ്ണം, അതിഥികള്‍, മറ്റ് അഘോഷ പരിപാടികള്‍ എന്നിവ കുറയ്ക്കുന്നത് പരിഗണിക്കാം. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും വേണ്ടെന്ന് വയ്ക്കാവുന്നതാണ്.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഒഴിവാക്കാനുള്ള തീരുമാനം മണ്ടത്തരമാവുമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മേള നടത്താന്‍ ചിലവു കുറഞ്ഞ രീതികള്‍ സ്വീകരിക്കാം. എന്നാല്‍ പുര്‍ണമായും റദ്ദാക്കന്നത് ഐഎഫ്എഫ്‌കെയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സിനിമകളുടെ എണ്ണം, അതിഥികള്‍, മറ്റ് അഘോഷ പരിപാടികള്‍ എന്നിവ കുറയ്ക്കുന്നത് പരിഗണിക്കാം. ഇതിനുപുറമേ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും വേണ്ടെന്ന് വയ്ക്കാവുന്നതാണ്. എന്നാല്‍ മേള പൂര്‍ണമായും ഒഴിവാക്കുകയെന്നത് മേളയുടെ തുടര്‍ച്ചാ സ്വാഭാവത്തെ ബാധിക്കും. ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അടൂര്‍ പ്രമുഖ ദേശീയ ദിനപ്പത്രമായ ദി ഹിന്ദുവിനോട് പ്രതികരിച്ചു.

ഫെസ്റ്റിവല്‍ നിയമാവലി പ്രകാരം അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ പരിഗണിക്കേണ്ട സിനിമകള്‍ പ്രത്യേക കാലയളവില്‍ നിര്‍മ്മിച്ചതാവണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതിനാല്‍ അടുത്ത തവണ ഇവ പരിഗണിക്കാനാവില്ല. കൂടാതെ ആഗോളതലത്തില്‍ തന്നെ നിരവധി സിനിമാ ആസ്വാദകര്‍ ചലച്ചിത്രമേളയ്ക്കായി കാത്തിരിക്കുന്നുണ്ട് ഇവര്‍ക്കും തീരുമാനം തിരിച്ചടിയാവും. ഒരിക്കല്‍ മുടങ്ങിക്കഴിഞ്ഞാല്‍ വീണ്ടും മേളയെ സുഗമമായ പാതയിലേക്ക് മടക്കിക്കൊണ്ടുവരികയെന്നത് വെല്ലുവിളിയായിരിക്കുമെന്നും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍