UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി; സ്ഥാനാർത്ഥി അറസ്റ്റിൽ

40 കാരനായ രാജീവ് കുമാർ സിങ്ങാണ് സമ്പൂർണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ മദ്യപിച്ച് വരാണാധികാരിക്ക് മുന്നിലെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ. 40 കാരനായ രാജീവ് കുമാർ സിങ്ങാണ് സമ്പൂർണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ മദ്യപിച്ച് വരാണാധികാരിക്ക് മുന്നിലെത്തിയത്. പുർണിയ ലോക്സഭാ സീറ്റിലേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു രാജീവ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.

സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ ബ്രീത്ത് അനലൈസര്‍ വച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പുർണിയ ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം നടപടി എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മദ്യപിച്ചെന്ന് രാജീവ് സമ്മതിക്കുയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതാദ്യമായാണ് രാജീവ് കുമാർ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇറങ്ങിയത്.

അതേസമയം, സമ്പൂർണമദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിരോധനത്തിന് ശേഷം ഒന്നര ലക്ഷത്തോളം പോരാണ് നിയമ ലംഘനത്തിന് അറസ്റ്റിലായിട്ടുള്ളത്. 25 ലക്ഷത്തോളം ലിറ്റർ മദ്യവും ഇതിനോടം കണ്ടുകെട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍