UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ‘യുവാക്കള്‍’ വരണമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്; സച്ചിന്‍ പൈലറ്റിന് പിന്തുണ?

സുശീല്‍ കുമാര്‍ ഷിന്‍ഡെയോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ കോണ്‍ഗ്രസ് പ്രസിഡന്റ് ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചത് നിര്‍ഭാഗ്യകരമാണെന്നും ഈ സ്ഥാനത്തേയ്ക്ക് യുവാക്കള്‍ വരണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതൃത്വം വേണമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. സുശീല്‍ കുമാര്‍ ഷിന്‍ഡെയോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ കോണ്‍ഗ്രസ് പ്രസിഡന്റ് ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ ഒരാളായ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെയാണ് അമരീന്ദര്‍ സിംഗ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. അതേസമയം യുവനേതാവ് എന്ന് പറയുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പരിഗണിക്കപ്പെട്ടേക്കാം.

ഊര്‍ജ്ജസ്വലനായ ഒരു യുവ നേതാവിനെയാണ് കോണ്‍ഗ്രസിന് ആവശ്യം എന്നാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. രാജ്യത്താകെ ജനപിന്തുണ നേടാന്‍ കഴിയുന്നയാളും അടിത്തട്ടില്‍ സാന്നിധ്യമറിയിക്കാന്‍ കഴിയുന്നയാളുമായിരിക്കണം. കോണ്‍ഗ്രസിനെ ഇന്ത്യ തിരഞ്ഞെടുക്കാനുള്ള സാഹചര്യമൊരുക്കണം. കോണ്‍ഗ്രസിനെയല്ലാതെ മറ്റാരെയും തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് തോന്നാത്ത സാഹചര്യമൊരുക്കണം. രാജ്യത്തിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതാവണം കോണ്‍ഗ്രസ് നേതൃത്വം. ജനസംഖ്യയുടെ 65 ശതമാനവും 35 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഷിന്‍ഡെയ്ക്ക് 77ഉും ഖാര്‍ഗെയ്ക്ക് 76ഉമാണ് പ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍