UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒത്തുതീര്‍പ്പിന് പിന്നില്‍ ഭീഷണിയും സമ്മര്‍ദവുമെന്ന് ഗണേഷ്‌കുമാറിനെതിരേ പരാതി നല്‍കിയ വീട്ടമ്മ

മകന്റെ ഭാവി ഓര്‍ത്ത് കേസില്‍ നിന്നും പിന്‍മാറാനാണ് കുടുംബാഗങ്ങള്‍ എല്ലാം ആവശ്യപ്പെടുന്നത്. വിദേശത്തു നിന്നും നാട്ടിലെത്തിയ ഭര്‍ത്താവിനും ഇതേ നിലപാടാണെന്നും ഷീന പറയുന്നു.

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും മാതാവിനെയും കയ്യേറ്റം ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവുന്നത് ഭീഷണിയും സമ്മര്‍ദവും മൂലമെന്ന് പരാതിക്കാരി. വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പരാതിക്കാരിയായ ഷീന ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ കുടുംബത്തിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും, ഇതല്ലാതെ വേറെ വഴിയില്ലെന്നും ഷീന പറയുന്നു. മകന്റെ ഭാവി ഓര്‍ത്ത് കേസില്‍ നിന്നും പിന്‍മാറാനാണ് കുടുംബാഗങ്ങള്‍ എല്ലാം ആവശ്യപ്പെടുന്നത്. വിദേശത്തു നിന്നും നാട്ടിലെത്തിയ ഭര്‍ത്താവിനും ഇതേ നിലപാടാണെന്നും ഷീന പറയുന്നു.

കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷീനയുടെ മകനും കേസിലെ മുഖ്യസാക്ഷിയുമായ അനന്തകൃഷ്ണന്റെ വിദേശയാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഒത്തുതീര്‍പ്പാക്കുന്നതിലേക്ക് നീങ്ങാന്‍ കാരണമായെന്നും ഷീന പറയുന്നു. ഗണേഷ് കുമാറിനെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുള്ള കേസില്‍ എന്‍എസ്എസ് പ്രാദേശിക നേതൃത്വം മുന്‍കയ്യെടുത്താണ് ഒത്തു തീര്‍പ്പ് ശ്രമം നടക്കുന്നത്. എന്‍എസ്എസുമായി കേരളാ കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷ് കുമാറിന്റെ പിതാവുമായ ബാലകൃഷ്ണപ്പിള്ളയുടെ നേരിട്ടുള്ള ഇടപെടലുണ്ടായെന്നും റിപോര്‍ട്ടുകളുണ്ട്. ഷീനയുടെയും ഗണേഷ് കുമാറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ അകന്ന ബന്ധമുള്ളതും സമുദായനേതാക്കള്‍ക്ക് ശക്തമായ സമ്മര്‍ദ്ദം ചെലുത്താനും കേസ് അട്ടിമറിക്കാനും വഴിയൊരുക്കിയതായാണ് വിലയിരുത്തല്‍. പരാതിയില്‍ ഇന്നു തന്നെ തീര്‍പ്പുണ്ടാവുമെന്നാണ് വിവരം.

എംഎല്‍എയുടെ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ഗണേഷ് കുമാറും ഡ്രൈവറും കയ്യേറ്റം ചെയ്‌തെന്നും അപമാനിച്ചെന്നുമായിരുന്നു പരാതി. കേസില്‍ പോലീസ് ഗണേഷ് കുമാറിന് അനുകൂലമായി നടപടിയെടുക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍